Friday, March 13, 2026 Last Updated 38 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 06.22 PM

‘കദളി, കണ്‍കദളി, ചെങ്കദളി പാട്ട് പാടി സദസ്സില്‍ ഓളം തീര്‍ത്ത് റാനിയ റഫീഖ്; നിറചിരിയോടെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ എം.വി ഗോവിന്ദൻ മാസ്റ്റര്‍; വൈറല്‍ വീഡിയോ

uploads/news/2025/11/810997/Untitled-3.jpg
Raniya Rafeeque singing infront of govindan master (Image Source: Instagram)

കൊച്ചുകുട്ടികള്‍ പാട്ടു പാടുന്നത് കാണുന്നതും കേള്‍ക്കുന്നതും ആസ്വാദകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. റിയാലിറ്റി ഷോകളില്‍ പോലും ചെറിയ കുട്ടികള്‍ പാടുന്ന പാട്ടുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പലരുമത് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും അതിശയത്തോടെ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു കൊച്ചുമിടുക്കി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ട വീഡിയോയാണ് കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നത്. കദളി.. കണ്‍കദളി.. ചെങ്കദളി എന്ന ഗാനം തന്മയത്വത്തോടെ പാടുന്ന ടോപ്പ് സിംഗറിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ റാനിയ റഫീഖ് എന്ന കൊച്ചു ഗായികയുടേതാണ് ഈ വീഡിയോ. വളരെ ആസ്വദിച്ച് ഗാനമാലപിക്കുന്ന കൊച്ചുമിടുക്കി തന്റെ മുഖത്തും ആ പാട്ടിന്റെ എക്സപ്രെഷനുകള്‍ ക്യൂട്ടായി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ‘‘എന്റെ പാട്ടിന്, എല്ലാവരും കൂടി ഡാൻസോട് ഡാൻസ്...’’ എന്ന ക്യാപ്ഷന്‍ നല്‍കി റാനിയ റഫീഖ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ വളരെ പ്രത്യേകതയുള്ള ചില ദൃശ്യങ്ങളും കാണാം.
റാനിയയുടെ പാട്ട് നിറഞ്ഞ ചിരിയോടെ, കൈയടിച്ച്‌ ആസ്വദിക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ആ വീഡിയോയിലെ ഏറ്റവും വലിയ പ്രത്യേകത. സദസിലിരുന്ന് കൊച്ചുകലാകാരിയുടെ പാട്ടില്‍ മുഴുകിയിരിക്കുന്ന ഗോവിന്ദൻ മാസ്റ്ററെ വീഡിയോയില്‍ കാണാം. ‘കദളി, കണ്‍കദളി, ചെങ്കദളി’ എന്ന ഗാനം ചുറുചുറുക്കോടെ കുഞ്ഞ് റാനിയ പാടുന്നത് കേട്ട് സദസ്സ് മുഴുവൻ നിറഞ്ഞ ചിരിയോടെ അത് ആസ്വദിക്കുന്നുണ്ട്.
ഈ കൊച്ചുമിടുക്കി തന്റെ പാട്ടിലൂടെ സദസ്സിനെ കൈയിലെടുക്കുന്നതിനിടയില്‍ എല്ലാവരോടും കൈ അടിക്കാനും റാനിയ ആവശ്യപ്പെടുന്നുണ്ട്. പാട്ടിന് ഇടയില്‍ ഇത് കേട്ടതോടെ ആവേശത്തോടെ എം വി ഗോവിന്ദൻ മാഷും സദസിലുള്ളവരും മിടുക്കിയെ നിറഞ്ഞ കയ്യടികളോടെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയും വിഡിയോയില്‍ കാണാം. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കലാ പ്രതിഭകള്‍ക്ക് അവരുടെ പ്രകടനങ്ങള്‍ കാഴ്ച വെക്കാൻ ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പ് ഹാപ്പിനെസ് സ്ക്വയറില്‍ നടത്തിയ റിഥം ഓഫ് ഹാപ്പിനെസ്സ് പരിപാടിയില്‍ നിന്നുള്ളതാണ് ഹൃദയം കവരുന്ന ഈ കാഴ്ച.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായി മാറുകയാണ്. നിരവധി പേര്‍ കമന്റുകളിലൂടെ ഈ കൊച്ചുകലാകാരിയെ അഭിനന്ദിക്കുന്നുണ്ട്.
‘റിമി ടോമിക്ക് ഒരു വെല്ലുവിളി ആണോ കുഞ്ഞേ നീ, മോളു ഭാവിയില്‍ നല്ലൊരു പാട്ടുക്കാരി ആവട്ടെ അല്ല ആവും, ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കാണില്ല, മോളെ സൂപ്പർമിടുക്കി ഇത്രയും നല്ല പഴയ ഗാനം ഇത്രയും നല്ല ഈണത്തിലും സ്വരത്തിലും പാടി വൃത്തിയാക്കിയതിന് വളരെ നന്ദി, ഇത്രയും വരികള്‍ ഓർമ്മയോടെ മനസ്സില്‍ സൂക്ഷിച്ചല്ലോ...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Saturday 15 Nov 2025 06.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW