Thursday, March 12, 2026 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 01.05 PM

ലാവ പ്ലേ അള്‍ട്ര 5ജി ഇപ്പോള്‍ ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാം

lava-play

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ലാവ പ്ലേ അള്‍ട്ര 5ജി. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ ലാവ പ്ലേ അള്‍ട്ര 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB+128GB വേരിയന്റിന് 16,499 രൂപയുമായിരുന്നു വില. ആദ്യമായി വില്‍പ്പനയ്ക്ക് എത്തുന്ന സമയത്ത് 1000 രൂപ മാത്രമാണ് ഈ ഫോണിന് ബാങ്ക് ഡിസ്‌കൗണ്ടായി ലഭ്യമായത്. അതിനാല്‍ അടിസ്ഥാന മോഡല്‍ 13999 രൂപ വിലയില്‍ ആണ് വാങ്ങാന്‍ ലഭ്യമായത്. എന്നാലിപ്പോള്‍ 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ ലാവ പ്ലേ അള്‍ട്ര 5ജി 6GB+128GB വേരിയന്റ് 13,499 രൂപ വിലയില്‍ വാങ്ങാനാകും.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 4nm പ്രൊസസര്‍, 6.67-ഇഞ്ച് (1080 x 2400 പിക്‌സല്‍സ്) FHD+ AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, മാലി-G615 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 3.1 സ്റ്റോറേജ്. OIS, 1/1.73' സോണി IMX682 സെന്‍സര്‍ സഹിതം 64MP മെയിന്‍ ക്യാമറ, 5MP മാക്രോ സെന്‍സര്‍, 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, നൈറ്റ് മോഡ്, AI പിന്തുണ, HDR, പോര്‍ട്രെയ്റ്റ്, ബ്യൂട്ടി, പനോരമ, സ്ലോ മോഷന്‍, ഡോക്യുമെന്റ് സ്‌കാനിംഗ്, ടൈം ലാപ്‌സ്, ഫില്‍ട്ടറുകള്‍, പ്രോ മോഡ്, AR സ്റ്റിക്കര്‍, QR കോഡ് സ്‌കാനിംഗ്, പ്രോ വീഡിയോ, ഗൂഗിള്‍ ലെന്‍സ്, ഡ്യുവല്‍ വ്യൂ വീഡിയോ, മാക്രോ ഫോട്ടോഗ്രാഫി ഫീച്ചറുകള്‍.

ആന്‍ഡ്രോയിഡ് 15 ഒഎസ് (2 ഒഎസ് അപ്ഡേറ്റുകളും 3 വര്‍ഷ സുരക്ഷാ അപ്ഡേറ്റുകളും ലഭ്യമാകും), ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP64 റേറ്റിങ്, ഡ്യുവല്‍ സിം, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, യുഎസ്ബി ടൈപ്പ് സി, 33W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW