-->
വണ്‍പ്ലസ് 15 5ജി (OnePlus 15 5G) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. വണ്‍പ്ലസ് 15 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് 4000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 4000 രൂപ വരെ അപ്ഗ്രേഡ് ബോണസ് ലഭ്യമാണ്. തുടക്കത്തില്‍ 68999 രൂപ, 75999 രൂപ വിലകളില്‍ ഇത് വാങ്ങാനാകും. 180 ദിവസത്തെ ഫോണ്‍ റീപ്ലേസ്മെന്റ് പ്ലാന്‍, പ്രധാന ബാങ്ക് കാര്‍ഡുകളില്‍ 6 മാസത്തെ നോ-കോസ്റ്റ് EMI എന്നിവയും ലോഞ്ച് ഓഫറുകളില്‍ ഉള്‍പ്പെടുന്നു.
വണ്‍പ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, ആമസോണ്‍ എന്നിവ വഴി ഫോണ്‍ ഓണ്‍ലൈനായി വാങ്ങാം. കൂടാതെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍, മറ്റ് ഓഫ്‌ലൈന്‍ റീട്ടെയില്‍ പാര്‍ട്‌നേഴ്‌സ് എന്നിവ വഴിയും ഈ ഫോണ്‍ വാങ്ങാം. 165Hz വരെ റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2772×1272 പിക്‌സഇസ്) 1.5K AMOLED LTPO ഡിസ്‌പ്ലേ, 1-120Hz ഇന്റലിജന്റ് സ്വിച്ചിങ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്കസ് 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്തും ഹൈലൈറ്റും.
അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകള്‍ വണ്‍പ്ലസ് 15 വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഓക്‌സിജന്‍ OS 16 ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് ഇത് എത്തിയിരിക്കുന്നത്. അതില്‍ 1/1.56' സോണി IMX906 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 50MP 116° അള്‍ട്രാ-വൈഡ് ക്യാമറ (ഓമ്‌നിവിഷന്‍ OV50D സെന്‍സര്‍, f/2.0 അപ്പേര്‍ച്ചര്‍), 1/2.76' JN5 സെന്‍സറുള്ള 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ സെന്‍സര്‍ (f/2.8 അപ്പേര്‍ച്ചര്‍, OIS), 4K 120fps ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്, 8K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയടങ്ങുന്നു.
സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 1/2.74' IMX709 സെന്‍സറുള്ള 32MP RGBW ഫ്രണ്ട് ഫേസിംഗ് ക്യാമറയും ( f/2.4 അപ്പേര്‍ച്ചര്‍, 4K വരെ 60 fps വീഡിയോ റെക്കോര്‍ഡിംഗ്) ഇതില്‍ ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP66/68/69/69K റേറ്റിങ് ഫീച്ചറുകളും ഈ ഫോണിലുണ്ട്.