Friday, March 13, 2026 Last Updated 49 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 01.00 PM

കിയയുടെ ഈ ആഡംബര ഇവിയ്ക്ക് ഇപ്പോള്‍ 15 ലക്ഷം രൂപയുടെ ഓഫര്‍ ; കൂടുതല്‍ അറിയാം

kia-ev6-

വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആഡംബര ഇവി സെഗ്മെന്റിലെ കിയയുടെ മോഡലായ ഇവി6-ന് 15 ലക്ഷം രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍. 72 ലക്ഷം രൂപയാണ് കിയ EV6-ന്റെ ഓണ്‍റോഡ് വില. അതില്‍ നിന്ന് 15 ലക്ഷം രൂപയോളം നിങ്ങള്‍ക്ക് കിഴിവ് ലഭിക്കുന്നുണ്ട്. ഈ മാര്‍ച്ച് മാസത്തിലാണ് മുഖം മിനുക്കിയ മോഡല്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രധാന പ്രത്യേകത.

ഡിസൈന്‍ അപ്‌ഡേറ്റ്, പുതിയ സവിശേഷതകള്‍, കൂടുതല്‍ ശ്രേണിയുള്ള വലിയ ബാറ്ററി പായ്ക്ക് എന്നിവയൊക്കെ ഈ വാഹനത്തിന് ലഭിക്കുന്നുണ്ട്. നിറങ്ങളുടെ കാര്യത്തില്‍, കിയ EV6 ഫെയ്സ്ലിഫ്റ്റ് സ്നോ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, വുള്‍ഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ ലഭ്യമാണ്. വലിപ്പത്തിലും അളവിലും ഒന്നും പഴയ മോഡലുമായി ഒരു വ്യത്യാസവുമില്ല. കിയയുടെ ആഡംബര ഇവിക്ക് 4,695mm നീളവും 1,890mm വീതിയും 1,570mm ഉയരവുമുണ്ട്. 2,900mm വീല്‍ബേസുമാണുള്ളത്.

പുതിയ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, GT-ലൈന്‍ സ്പെക്ക് ഫ്രണ്ട് ബമ്പര്‍, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്‌റോ വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്‍ഭാഗത്ത് സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എല്ലാം ലഭിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിള്‍ കാര്‍പ്ലേയ്ക്കുമായി വയര്‍ലെസ് കണക്റ്റിവിറ്റി പുതിയ മോഡലില്‍ ഉണ്ട്. 2-സ്‌പോക്ക് ഡി-കട്ട് സ്റ്റിയറിംഗ് വീലില്‍ ഒരു ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ചേര്‍ത്തിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഇല്ലാതെ തന്നെ EV6 സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നു.

EV6 ഇപ്പോള്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 84kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. പ്രീ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 77.4 kWh യൂണിറ്റിന് പകരമായാണ് ഇത് വരുന്നത്. ഇവിയിലെ പവര്‍ട്രെയിന്‍ 320bhp, 605Nm എന്നിവയുടെ സംയോജിത ഔട്ട്പുട്ട് വികസിപ്പിക്കുന്നു. ക്ലെയിംഡ് റേഞ്ച് 663 കിലോമീറ്ററായി. പുതിയ ബാറ്ററി 350 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നവയാണ്. അതുകൊണ്ട് 18 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഇവി 6-ന് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. പെര്‍ഫോമന്‍സ് വശം നോക്കിയാല്‍ ഇവി വെറും 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW