-->
പുത്തനൊരു വാഹനം കൂടി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ടീസര്‍ വീഡിയോകളിലൂടെ ഇതിനോടകം ശ്രദ്ധേയമായ XEV 9S സെവന്‍ സീറ്റര്‍ ഇലക്ട്രിക് എസ്യുവിയാണ് അടുത്തതായി എത്താന്‍ ഒരുങ്ങുന്നത്. മോഡലിന്റെ പുതിയൊരു ടീസറും പങ്കുവെച്ച് വരാനിരിക്കുന്ന 7-സീറ്റര്‍ ഇവിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുകയാണ് മഹീന്ദ്ര. ഫീച്ചറുകള്‍ കുത്തിനിറച്ച ഇന്റീരിയര്‍, അപ്മാര്‍ക്കറ്റ് ക്യാബിന്‍ എക്‌സ്പീരിയന്‍സ് എന്നിവയെക്കുറിച്ചാണ് പുതിയ ടീസറിലുള്ളത്. നവംബര്‍ 27-ന് ബെംഗളൂരുവില്‍ നടക്കുന്ന ബ്രാന്‍ഡിന്റെ സ്‌ക്രീം ഇലക്ട്രിക് പരിപാടിയിലായിരിക്കും വാഹനത്തിന്റെ അരങ്ങേറ്റമുണ്ടാവുക.
ബോണ്‍ ഇലക്ട്രിക് INGLO സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് ത്രീ-റോ എസ്യുവിയായിരിക്കും XEV 9S. XEV 9e, BE 6 എന്നിവയേക്കാള്‍ പ്രീമിയമായ അകത്തളമായിരിക്കും ഈ സെവന്‍ സീറ്റര്‍ വാഹനത്തില്‍ കമ്പനി ഒരുക്കുക. മഹീന്ദ്രയുടെ മറ്റ് ഫ്‌ലാഗ്ഷിപ്പ് ഇവികളില്‍ കാണുന്ന അതേ ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ സജ്ജീകരണമായ ഹര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം ഈ എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കും. പവര്‍ വിന്‍ഡോകള്‍ക്കായുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍, സ്ലീക്ക് ഡോര്‍ പാഡുകള്‍, ടോഗിള്‍-സ്‌റ്റൈല്‍ സ്വിച്ചുകള്‍ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരണവും പുതിയ ടീസര്‍ വീഡിയോ നല്‍കുന്നുണ്ട്. മെമ്മറി സെറ്റിംഗുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഒന്നും രണ്ടും നിര സീറ്റുകള്‍ക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫങ്ഷന്‍ എന്നിവയും മഹീന്ദ്രയുടെ XEV 9S ഇവിയില്‍ ഉണ്ടാവും.
ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഒരു പ്രത്യേക പാസഞ്ചര്‍ എന്റര്‍ടൈന്‍മെന്റ് സ്‌ക്രീന്‍ എന്നിവയുള്‍പ്പെടെയുള്ള ട്രിപ്പിള്‍-സ്‌ക്രീന്‍ സജ്ജീകരണം ഇന്റീരിയറിനെ വേറിട്ടു നിര്‍ത്തും. ബാക്ക്ലിറ്റ് മഹീന്ദ്ര ലോഗോയുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പുതിയ 7-സീറ്റര്‍ ഇലക്ട്രിക് എസ്യുവിയിലെ മറ്റ് ഫീച്ചറുകള്‍. വയര്‍ലെസ് ചാര്‍ജിംഗ്, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS സ്യൂട്ട്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 7 എയര്‍ബാഗുകള്‍ എന്നിവയും വരാനിരിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവിയില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാം.