Friday, March 13, 2026 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 12.20 PM

വിവോ വി60e ഇപ്പോള്‍ ഡിസ്‌കൗണ്ട് വിലയില്‍ വാങ്ങാന്‍ അവസരം

vivo-v60

വിവോയുടെ ഏറെ പ്രശ്‌സതമായ വി സീരീസില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വി60 സീരീസില്‍പ്പെടുന്ന വിവോ വി60e (vivo V60e) എന്ന മോഡല്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് സഹിതം മികച്ച വിലക്കുറവില്‍ വാങ്ങാന്‍ അവസരം. കഴിഞ്ഞ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ വിവോ വി60e മോഡലിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 29,999 രൂപയും, 8GB + 256GB മോഡലിന് 31,999 രൂപയും, 12GB + 256GB മോഡലിന് 33,999 രൂപയുമായിരുന്നു വില. പുതിയ ഫോണ്‍ ആയതിനാല്‍ ഇതേ വിലയില്‍ തന്നെയാണ് ഇത് ഇപ്പോഴും ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2500 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് വിവോ വി60ഇ മോഡലിന് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 27,499 രൂപ വിലയില്‍ വാങ്ങാനാകും.

നോബിള്‍ ഗോള്‍ഡ്, എലൈറ്റ് പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും. 2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7360 ടര്‍ബോ 4nm പ്രൊസസര്‍, 6.77-ഇഞ്ച് FHD+ ക്വാഡ് കര്‍വ്ഡ് AMOLED സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍, മാലി-G615 MC2 GPU. ഫണ്‍ടച്ച് OS 15 (3 ഒഎസ് അപ്ഡേറ്റുകളും 5 വര്‍ഷത്തേക്ക് സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും), ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP68+IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

1/1.4' സാംസങ് HP9 സെന്‍സറുള്ള 200MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 8MP അള്‍ട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേര്‍ച്ചര്‍), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.0 അപ്പേര്‍ച്ചറുള്ള 50MP ഐ ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയും വിവോ വി60e 5ജിയിലുണ്ട്.

Ads by Google
Ads by Google
TRENDING NOW