-->
ഇന്ത്യ ആസ്ഥാനമായുള്ള ഇന്‍ഡ്കല്‍ ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡായ വോബിള്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ (Wobble smartphone) നവംബര്‍ 19 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ആമസോണില്‍ ഇതിന്റെ ടീസര്‍ പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ അരങ്ങേറ്റത്തിന് ശേഷം ഒന്നിലധികം രാജ്യങ്ങളിലേക്ക് വോബിള്‍ ഫോണ്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വരാന്‍ പോകുന്ന ഈ ഫോണിന്റെ ഔദ്യോഗിക പേരോ, ഇതില്‍ ഉണ്ടാകുന്ന ഫീച്ചറുകളോ സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഡിസ്പ്ലേകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും പേരുകേട്ട ബ്രാന്‍ഡാണ് വോബിള്‍. 116.5 ഇഞ്ച് ടെലിവിഷനായ വോബിള്‍ മാക്‌സിമസ് അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. കൂടാതെ വോബിള്‍ ഇയര്‍ബഡ്‌സ് 2023 ല്‍ പുറത്തിറങ്ങിയിരുന്നു. വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കും വോബിള്‍ കടക്കുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 7400 പ്രോസസര്‍ കരുത്തിലെത്തുന്ന ഒരു 5ജി സ്മാര്‍ട്ട്ഫോണാണ് വോബിള്‍ 1 എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 7400 പ്രോസസറിനൊപ്പം 8GB റാമും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടാകുമെന്നും ഇത് ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
മികച്ച ക്യാമറ ശേഷിയോടെയാകും ഈ ഫോണ്‍ എത്തുകയെന്ന് ആമസോണ്‍ പേജിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ ഇമേജ് പ്രോസസ്സിംഗിനായി 'എപ്പിക് AI ഇന്റലിജന്‍സ്' ഇതിലുണ്ട് എന്ന പരാമര്‍ശവും ടീസറിലുണ്ട്. 'ഡോള്‍ബി മോഡ്: ഓണ്‍' ഉള്ള എപ്പിക് ഓഡിയോ-വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഈ ഫോണ്‍ സമ്മാനിക്കുമെന്ന് ടീസറുകള്‍ വാഗ്ദാനം ചെയ്യുന്നു. കോംപാക്റ്റ് പ്രൊഫൈലും ഫ്‌ലാറ്റ് ഫ്രെയിമും ആണ് ഈ ഫോണിന് ഉണ്ടാകുകയെന്ന് ടീസര്‍ സൂചിപ്പിച്ചിരിക്കുന്നു. ഇതിന്റെ സൈഡ് വ്യൂ ഇതൊരു സ്ലിം മോഡല്‍ ആയിരിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്. 3.5mm ഹെഡ്ഫോണ്‍ ജാക്ക്, മൈക്രോഫോണ്‍, യുഎസ്ബി-സി പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്‍ എന്നിവയും ടീസറില്‍ കാണാം.