-->
പുതിയ തലമുറയായ 2025 പോര്‍ഷ 911 ടര്‍ബോ എസ് ഇന്ത്യയില്‍ എത്തിയിരിക്കുന്നു. 3.80 കോടി രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന ഈ മോഡലിന്റെ ഡെലിവറികള്‍ 2026ന്റെ പകുതിയോടെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പഴയ പോര്‍ഷ 911 നിന്നും പുതിയ മോഡല്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പഴയ മോഡലില്‍ 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഫ്‌ലാറ്റ്-സിക്‌സ് എഞ്ചിന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതേസമയം പുതുക്കിയ ടര്‍ബോ എസില്‍ 3.6 ലിറ്റര്‍ ഹൈബ്രിഡ്-അസിസ്റ്റഡ് ഫ്‌ലാറ്റ്-സിക്‌സ് എഞ്ചിന്‍ നല്‍കിയിട്ടുണ്ട്.
അത് മാത്രമല്ല 2.5 സെക്കന്‍ഡിനുള്ളില്‍ 100കിലോമീറ്റര്‍ വേഗതയും 8.4 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കും. അതുപോലെ തന്നെ രൂപകല്‍പ്പനയിലും വലിയ മാറ്റങ്ങളോടെയാണ് ടര്‍ബോ എസ് എത്തിയിരിക്കുന്നത്. കാറിന് ഇപ്പോള്‍ കൂടുതല്‍ വീതിയുള്ളതും ആകര്‍ഷകമായ ആകൃതിയിലുള്ളതുമായ ബോഡി നല്‍കിയിരിക്കുന്നു, മുന്‍ഭാഗത്ത് വലിയ എയര്‍ ഇന്‍ടേക്ക് ഓപ്പണിംഗുകളും ആക്ടീവ് ഫ്രണ്ട് സ്‌പോയിലറും ഉണ്ട്. പിന്നില്‍ പോര്‍ഷ കൂടുതല്‍ ഡൈനാമിക് എക്സ്റ്റന്‍ഡബിള്‍ വിംഗ്, വെന്റിലേഷന്‍ ഓപ്പണിംഗുകള്‍, ഒരു സ്പോര്‍ട്ടിയര്‍ ബമ്പര്‍ ഡിസൈന്‍ എന്നിവ കാറിനെ കൂടുതല്‍ ആധുനികവും ശക്തവുമായ രൂപം നല്‍കുന്നു. മാത്രവുമല്ല 18-വേ അഡ്ജസ്റ്റബിള്‍ സ്‌പോര്‍ട്ട് സീറ്റുകള്‍ ഇപ്പോള്‍ മെമ്മറി ഫംഗ്ഷനോടുകൂടിയാണ് ലഭിക്കുന്നത്. ഇത് ദൈനംദിന ഡ്രൈവിംഗിനേയും ഉയര്‍ന്ന ട്രാക്ക് ഉപയോഗത്തിനേയും മികച്ചതാക്കി മാറ്റുന്നു. മോഡലിന്റെ പ്രത്യേകത എടുത്തുകാണിക്കുന്നതിനായി സീറ്റുകളിലും ഹെഡ്റെസ്റ്റുകളിലും 'ടര്‍ബോ എസ്' എംബോസിംഗ് നല്‍കിയിട്ടുണ്ട്.
പ്രീമിയം ലെതര്‍, റേസ്-ടെക്‌സ് മൈക്രോഫൈബര്‍, നിയോഡൈം ഡീറ്റെയിലിംഗുള്ള ഓപ്ഷണല്‍ കാര്‍ബണ്‍-ഫൈബര്‍ ആക്സന്റുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ ക്യാബിനിലുടനീളം ഉപയോഗിച്ചിട്ടുണ്ട്. ഇത് കാറിന് ആധുനികവും സ്‌റ്റൈലിഷുമായ ഭാവം നല്‍കുന്നതിന് സഹായിക്കുന്നു. നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവയോടുകൂടിയ പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്റ് (PCM) ഉള്‍പ്പെടുന്നു. ഓപ്ഷണല്‍ ബോസ് അല്ലെങ്കില്‍ ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റങ്ങള്‍ പ്രീമിയം ഓഡിയോ അനുഭവം നല്‍കാനും സഹായിക്കും. മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലില്‍ ഇഷ്ടാനുസൃതമാക്കാവുന്ന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ സ്റ്റിയറിംഗ് വീലില്‍ കസ്റ്റമൈസബിള്‍ കണ്‍ട്രോളുകളും, PDK ഡ്യുവല്‍-ക്ലച്ച് പാഡില്‍ ഷിഫ്റ്ററുകളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഗിയര്‍ മാറ്റങ്ങളെ വളരെ സ്മൂത്തും വേഗത്തിലും ചെയ്യാന്‍ സഹായിക്കുന്നു.