Wednesday, March 11, 2026 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 12.16 PM

പുത്തന്‍ ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് യമഹ

yamaha-

ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് ഇപ്പോഴും യമഹ. XSR 155 റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിനൊപ്പം കമ്പനി FZ റേവ് എന്നൊരു പുത്തന്‍ ബൈക്കിനെക്കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1,17,218 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് FZ ശ്രേണിയേക്കാള്‍ അല്‍പം സ്‌പോര്‍ട്ടിയറായിട്ടാണ് റേവ് വേരിയന്റിനെ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് പൊസിഷന്‍ ലൈറ്റുള്ള സ്‌പോര്‍ട്ടിയര്‍ ഫുള്‍-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, കോസ്മെറ്റിക് വെന്റുകളുള്ള സ്‌കള്‍പ്പഡ് ഫ്യുവല്‍ ടാങ്ക്, കോംപാക്ട് എക്സ്ഹോസ്റ്റ്, ഒരു സ്ലീക്ക് ടെയില്‍ സെക്ഷന്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് FZ റേവ് പണിതിറക്കിയിരിക്കുന്നത്. ഇതുകൂടാതെ സിംഗിള്‍-പീസ് സീറ്റും മാറ്റ് ടൈറ്റാന്‍, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളും മോട്ടോര്‍സൈക്കിളിനെ വേറിട്ടു നിര്‍ത്തും.

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുള്ള 149 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍-സിലിണ്ടര്‍ 4-സ്‌ട്രോക്ക് SOHC എഞ്ചിനാണ് FZ റേവിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആര്‍പിഎമ്മില്‍ 12.4 bhp കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവുമെന്നാണ് യമഹ പറയുന്നത്. ലീനിയര്‍ ആക്‌സിലറേഷനും ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കും വേണ്ടി ട്യൂണ്‍ ചെയ്തിരിക്കുന്നതാണ് എഞ്ചിന്‍.

E20 ഫ്യുവല്‍ അനുയോജ്യതാ മാനദണ്ഡങ്ങളും FZ റേവ് പാലിക്കുന്നുണ്ട്. ഡയമണ്ട്-ടൈപ്പ് ഫ്രെയിമില്‍ പണികഴിപ്പിച്ചിരിക്കുന്ന മോഡലിന്റെ സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് യമഹ ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഹൈഡ്രോളിക് സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ് ലഭ്യമാവുക. അധിക സുരക്ഷക്കായി സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റത്തിന്റെ സപ്പോര്‍ട്ടും കൊടുത്തിട്ടുണ്ട്. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യുവല്‍ ഗേജ്, ക്ലോക്ക് എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്‍ഇഡി ലൈറ്റിംഗ്, ഇലക്ട്രിക് സ്റ്റാര്‍ട്ട്, 12V 3.0Ah ബാറ്ററി സിസ്റ്റം എന്നിവയും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW