Friday, March 13, 2026 Last Updated 28 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 11.22 AM

ലോകത്തെ ഏറ്റവും വിലകൂടിയ ആപ്പിള്‍ ദാ ഇവിടെയുണ്ട്! കോടികള്‍ മുടക്കിയാലും വാങ്ങാന്‍ കഴിയില്ല

world. expensive, apple

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ആപ്പിള്‍ ആണ് നവമാദ്ധ്യമങ്ങളില്‍ വൈറലായത്. മുംബയിലെ ഒരു സ്വര്‍ണ്ണപ്പണിക്കാരനാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സവിശേഷമായ ഈ ആപ്പിള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സ്വര്‍ണ്ണവും വജ്രവുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ജുവലറി വ്യാപാരിയായ രോഹിത് പിസലാണ ഈ വെറൈറ്റി സാധനം സൃഷ്ടിച്ചത്. രൂപം ആപ്പിളിനോട് സാമ്യമുള്ളതാണ്, പക്ഷേ കഴിക്കാനാകില്ലെന്ന് മാത്രം. 18 കാരറ്റും 9 കാരറ്റും സ്വര്‍ണ്ണം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. കൂടാതെ 1,936 ചെറിയ വജ്രങ്ങള്‍ കൊണ്ട് ആപ്പിള്‍ അലങ്കരിച്ചിട്ടുണ്ട്. ഏകദേശം 29.8 ഗ്രാം ഭാരമാണുള്ളത്. ഒറ്റനോട്ടത്തില്‍ വെള്ളക്കളറുള്ള ആപ്പിള്‍ എന്നേ തോന്നുകയുള്ളൂ. ഈ ആപ്പിള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ ഇത് തായ്‌ലന്‍ഡിലെ റോയല്‍ പാലസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. അവിടെ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.

ഈ അമൂല്യ വസ്തു വാങ്ങാന്‍ നിരവധി പേര്‍ താത്പര്യം പ്രകടിപ്പിച്ചു. എകദേശം പത്ത് കോടിയോളം വിലമതിപ്പുണ്ട്. ആളുകള്‍ വന്‍തുകകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഉപയോക്താക്കള്‍ വില്‍ക്കാന്‍ തയ്യാറല്ല. ഇത വെറുമൊരു അലങ്കാര വസ്തുവല്ല, മറിച്ച് ഇന്ത്യയുടെ ആഴത്തില്‍ വേരൂന്നിയ കലാ പാരമ്പര്യത്തിന്റെ പ്രതിനിധാനമാണെന്ന് ഇതിന്റെ ഉപയോക്താക്കള്‍ പറയുന്നത്

Ads by Google
Friday 14 Nov 2025 11.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW