Thursday, March 12, 2026 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 08.24 AM

ഞാനും വാപ്പച്ചിയും ഒരുമിക്കുന്ന ആദ്യ സിനിമ; അഭിമാനമെന്ന് ദുല്‍ഖര്‍

dulquer-salmaan-
photo-www.instagram.com/dqsalmaan/

മലയാളത്തിന്റെ മെഗാ താരമാണ് മമ്മൂട്ടി. ആ പാതയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയിലെത്തുന്നത്. എന്നാല്‍ നാളിതുവരെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുക ലോക യൂണിവേഴ്‌സിലൂടെയായിരിക്കും. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ലോകയുടെ തുടര്‍ ഭാഗങ്ങളില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. പതിനാല് വര്‍ഷത്തെ തന്റെ അഭിനയത്തിന്റെ ഫലമാണ് ഈ നിമിഷമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മകന്‍ ആയതുകൊണ്ട് മാത്രം മമ്മൂട്ടി സിനിമ ചെയ്യാന്‍ തയ്യാറാകില്ലെന്നും കഴിവ് തെളിയിക്കേണ്ടിയിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

ലോകയുടെ മുന്നോട്ടുള്ള ഭാഗങ്ങളില്‍ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാകും. ഇത് ഞങ്ങള്‍ എക്‌സ്‌പെരിമെന്റ് പോലെ ചെയ്ത സിനിമയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ലോകയുടെ മുന്നോട്ടുള്ള സിനിമകളില്‍ അദ്ദേഹമുണ്ടാകും. ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ആദ്യത്തെ സിനിമയാകുമത്. 14 വര്‍ഷമായി ഞാന്‍ അഭിനയിക്കുന്നു. ആദ്യമായാണ് ഇങ്ങനൊരു സുവര്‍ണാവസരം കിട്ടുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ഞാന്‍ ആവശ്യപ്പെട്ടതു കൊണ്ട് മകന്‍ ആണെന്ന് കരുതി മാത്രം അദ്ദേഹം സമ്മതിക്കില്ല. ഞാന്‍ ആദ്യം കഴിവ് തെളിയിക്കണമായിരുന്നു. ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുന്ന നിമിഷം അഭിമാനവും വൈകാരികവുമാണെന്നും ദുല്‍ഖര്‍ പറയുന്നു.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ലോക യൂണിവേഴ്‌സിലെ ആദ്യ ചിത്രം ലോക ചാപ്റ്റര്‍ 1 ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ദുല്‍ഖറും മമ്മൂട്ടിയും അതിഥി വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടിയുടെ മുഖം കാണിച്ചില്ലെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്ന മൂത്തോന്‍ സിനിമയിലെ കേന്ദ്രകഥാപാത്രമാണ്. വരും ഭാഗങ്ങളില്‍ മമ്മൂട്ടി ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Ads by Google
Thursday 13 Nov 2025 08.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW