Friday, March 13, 2026 Last Updated 30 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 02.08 PM

ഓടുന്ന കാറിന്റെ സൈഡ് മിററില്‍ പാമ്പ്! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

snake, car, side, mirror

പാമ്പുകളുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ നാമക്കല്‍ -സേലം റോഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഓടുന്ന കാറിന്റെ സൈഡ് മിററില്‍ നിന്ന് ഒരു പാമ്പ് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന െ്രെഡവര്‍, സൈഡ് മിററില്‍ അസാധാരണമായ ചലനം ശ്രദ്ധിച്ചു. ഒരു കുഞ്ഞന്‍ പാമ്പ് പതിയെ പുറത്തേക്ക് വരുന്നു. കഴ്ച കണ്ട് െ്രെഡവര്‍ അമ്പരക്കുന്നു. എന്നാല്‍, അദ്ദേഹം ഓടിക്കുന്നതിനിടെ മിറര്‍ കവറില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

കാര്‍ ഈ സമയമത്രയും നാമക്കല്‍ -സേലം റോഡിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. കാറിനെ മറികടന്ന് പോയ ബൈക്ക് യാത്രക്കാര്‍ പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് അമ്പരന്ന് തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വഴിയാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ വന്യജീവി വിദഗ്ദ്ധര്‍ വാഹനം ഓടിക്കുന്നവര്‍ക്കായി മുന്നറിയിപ്പ് പങ്കുവെച്ചു.

തണുപ്പുള്ളതോ മഴയുള്ളതോ ആയ സമയങ്ങളില്‍ മൃഗങ്ങള്‍ സുരക്ഷിതവും ചൂടുള്ളതുമായ ഇടങ്ങള്‍ തേടുന്നതിനാല്‍ വാഹനം എടുക്കുന്നതിന് മുമ്പ് സൈഡ് മിററുകള്‍, എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവ പ്രത്യേകം പരിശോധിക്കണം. ഭാഗ്യവശാലാണ് െ്രെഡവര്‍ക്ക് വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ സ്ഥിതി അപകടകരമാകുമായിരുന്നുവെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ജാഗ്രത പാലിക്കുക, കുറച്ച് സമയം മുന്‍കരുതലുകള്‍ക്കായി നീക്കി വെച്ചാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Ads by Google
Wednesday 12 Nov 2025 02.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW