-->
ലാല്‍ ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ആന്‍ അഗസ്റ്റിന്‍. പ്രശസ്ത നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍.
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒട്ടനവധി ചിത്രങ്ങളില്‍ ആന്‍ അഭിനയിച്ചിട്ടുണ്ട്. 2013-ല്‍ മികച്ച നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി.
ഇപ്പോള്‍ ആന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് ട്രെഡീഷണല്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹസില്‍ എം ജലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.