Friday, March 13, 2026 Last Updated 54 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 08.08 AM

യൂട്യൂബ് ചാനലിലെ വരുമാനംകൊണ്ട് കോളെജ് ഫീസ് അടച്ചു: വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ് വൈറലാകുന്നു

delhi, university, student, fees, payment, youtube, income

ഇന്ന് പല ആളുകളും പണം ഉണ്ടാക്കാന്‍ സ്വന്തമായി യൂട്യൂബ് ചാനലുകള്‍ തുടങ്ങാറുണ്ട്. കണ്ടന്റ് തെരഞ്ഞെടുക്കാനുള്ള കഴിവും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കില്‍ അത് നല്ലൊരു വരുമാനമാര്‍ഗം ആണെന്ന് തുറന്നു പറയുകയാണ് ദില്ലി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനി. തന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ച് കോളേജിലെ ഒന്നാം വര്‍ഷത്തെ ഫീസ് മുഴുവനായും അടച്ചുവെന്നാണ് ഇഷാനി ശര്‍മയുടെ വെളിപ്പെടുത്തല്‍.

ദില്ലി യൂണിവേഴ്‌സിറ്റിയിലെ കിരോരിമാല്‍ കോളേജില്‍ പഠിക്കുന്ന ഈ വിദ്യാര്‍ത്ഥിനി തന്റെ യൂട്യൂബ് യാത്ര ആരംഭിച്ചത് ഒരു ലളിതമായ അഞ്ച് മിനിറ്റ് വീഡിയോയിലൂടെയാണ്. ഇക്കണോമിക്‌സ് പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണമെന്ന് വീഡിയോയിലൂടെ ഇഷാനി അന്ന് പങ്കുവെച്ചു. വീഡിയോ ചിത്രീകരിക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകളോ പ്ലാനിംഗോ ഒന്നുമുണ്ടായിരുന്നില്ല. പിന്നാലെ പതിയെ പതിയെ പഠന സംബന്ധമായ പല സംശയങ്ങള്‍ക്കും ഇഷാനി തന്റെ യൂട്യൂബിലൂടെ വീഡിയോകള്‍ പങ്കുവച്ച് തുടങ്ങി. പതുക്കെ ഈ വീഡിയോകള്‍ നിരവധി പേരിലേക്ക് എത്തി. ചാനലിന് മോണിറ്റൈസേഷനും വരുമാനവും ലഭിക്കാന്‍ തുടങ്ങി.

അങ്ങനെ ഞാന്‍ എന്റെ ഒന്നാം വര്‍ഷത്തെ കോളേജ് ഫീസ് യൂട്യൂബ് വരുമാനം കൊണ്ട് അടച്ചു തീര്‍ത്തു. ഞാന്‍ പഠിക്കുന്നത് ഒരു സര്‍ക്കാര്‍ കോളേജിലായത് കൊണ്ട് വലിയ തുകയൊന്നും ഉണ്ടായിരുന്നില്ലെന്നും ഇഷാനി കൂട്ടിച്ചേര്‍ക്കുന്നു, എന്നാല്‍ തന്നെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണെന്നും ഇഷാനി സമൂഹ മാധ്യമത്തില്‍ കുറിച്ചു. 10,000 ത്തിന് അടുത്ത് സബ്‌സ്‌െ്രെകബേഴ്‌സ് ഉള്ള ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ ഇതുവരെ 47 വീഡിയോകളാണ് പങ്കുവെച്ചിട്ടുള്ളത്. സ്വന്തം താല്പര്യങ്ങള്‍ പിന്തുടരാനും അത് അവസരങ്ങളാക്കി മാറ്റാനും കാത്തിരിക്കരുതെന്നാണ് ഇഷാനിയുടെ അഭിപ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW