Saturday, March 14, 2026 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 01.38 PM

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി ജാനി മാസ്റ്ററിനൊപ്പം ഫോട്ടോ; എ.ആര്‍ റഹ്മാനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ar-rahman-
photo-www.instagram.com/alwaysjani/

സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനം നേരിട്ട് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. പ്രായപൂര്‍ത്തിയാകാത്ത അസിസ്റ്റന്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററുമായി സഹകരിച്ചതാണ് ഇതിന് കാരണം. രാം ചരണിന്റെ പെഡ്ഡി എന്ന ചിത്രത്തിലെ ‘ചിക്കിരി ചിക്കിരി’ എന്ന ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചതിന് ശേഷം ജാനി , എആര്‍ റഹ്മാനുമൊത്തുളള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഹ്മാനെതിരെ വിമര്‍ശനം ശക്തമായത്.

നവംബർ 9-നാണ് നൃത്തസംവിധായകൻ ജാനി, എ.ആർ. റഹ്മാനും ‘പെഡ്ഡി’യുടെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. “ഇതിഹാസമായ എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ കണ്ടും അതിന് നൃത്തം ചെയ്തും വളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിൻ്റെ സംഗീതത്തിൽ ‘ചിക്കിരി ചിക്കിരി’ എന്ന ഈ ചാർട്ട്ബസ്റ്റർ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ,” എന്നായിരുന്നു ജോണിയുടെ പോസ്റ്റിന്റെ അടിക്കുറുപ്പ്.

ചിത്രം പങ്കുവെച്ചതിന് പിന്നാലെ എ.ആർ. റഹ്മാൻ ഒരു കുറ്റാരോപിയുടെ കുടെ സഹകരിച്ചു എന്നും പറഞ്ഞ് ഒരുപാട് മോശം കമന്റുകൾ വരാൻ തുടങ്ങി. ഇരുപതോളം പെൺകുട്ടികളാണ് ജാനി പീഡിപ്പിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നത്. അങ്ങനെ ഉള്ള ഒരു വ്യക്തിയോടൊപ്പം സഹകരിച്ചതിന് നിരാശ തോന്നുന്നു എന്ന് ഒരാൾ പ്രതികരിച്ചു. ‘ജാനി മാസ്റ്ററെ ഡാൻസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയില്ലേ? പിന്നെങ്ങനെയാണ് ഇയാൾക്ക് തുടർച്ചയായി സിനമകളിൽ അവസരം ലഭിക്കുന്നത്? പീഡനക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ആൾക്കൊപ്പമാണ് എ.ആർ. റഹ്മാൻ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും’ വിമർശനങ്ങളുയർന്നിട്ടുണ്ട്.

2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർക്കെതിരെ ജാനിയുടെ അസിസ്റ്റൻ്റ് കൊറിയോഗ്രാഫർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്. സംഭവം പുറത്തുപറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് ജാനി മാസ്റ്റർ ഭീഷണിപ്പെടുത്തിയതായും ഫോട്ടോഷൂട്ടുകൾക്കും റിഹേഴ്സലുകൾക്കുമിടയിൽ മാനസികമായി പീഡിപ്പിച്ചതായും യുവതി ആരോപിച്ചു. തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരം ഗോവയിൽ വെച്ച് ജാനി അറസ്റ്റിലായി.

എന്നാൽ ധനുഷ് അഭിനയിച്ച ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന ഗാനത്തിന് ജാനിക്ക് മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ പുരസ്കാരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മരവിപ്പിച്ചു. കഴിഞ്ഞ വർഷമാണ് ജാനി ജാമ്യത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങിയ ശേഷം ജാനി മാസ്റ്റർ തെലുങ്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW