Friday, March 13, 2026 Last Updated 16 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 01.21 PM

വാഹന വിപണിയില്‍ സുപരിചിതമാണ് ഈ പേര് ; CR-V ഹോണ്ട തിരികെ എത്തുന്നു

in

വാഹന വിപണിയില്‍ സുപരിചിതമായ ഒരു പേരാണ് CR-V (Honda CR-V) എന്ന പേര്. അതും ഇന്ന് കാണുന്ന പല മോഡലുകളിലും ഇല്ലാത്ത സൗകര്യങ്ങളോടെയാണ് മോഡല്‍ വിപണിയിലുണ്ടായിരുന്നത്. 1995-ല്‍ പുറത്തിറങ്ങിയ ഈ വാഹനം, ഹോണ്ടയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ ഒന്നാണ്. 2003-ലാണ് ഹോണ്ട ആദ്യമായി CR-V ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 2020 വരെ വില്‍പ്പനയ്ക്ക് എത്തിയിരുന്ന മോഡല്‍ നോയിഡയില്‍ സ്ഥിതി ചെയ്യുന്ന മോഡല്‍ അസംബിള്‍ ചെയ്യുന്ന ഫാക്ടറി അടച്ചു പൂട്ടേണ്ടി വന്നതിനാലാണ് നിര്‍ത്തലാക്കുന്നത്.

ഇപ്പോഴിതാ CR-V എസ്യുവിയുടെ ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട തയാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിലവില്‍ ആഗോള വിപണികളിലുള്ള ആറാം തലമുറ ആവര്‍ത്തനത്തെ ആയിരിക്കില്ല. പകരം CR-V എസ്യുവിയുടെ ഏറ്റവും പുതിയ ഏഴാം തലമുറ മോഡലിനെയായിരിക്കും കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വികസന ഘട്ടത്തിലുള്ള വാഹനം അധികം വൈകാതെ എത്തുമെന്നാണ് സൂചന.

ന്യൂജെന്‍ ഹോണ്ട എസ്യുവിയുടെ പ്ലാറ്റ്ഫോം നിലവിലെ മോഡലിനേക്കാള്‍ ഭാരം കുറഞ്ഞതായിരിക്കും. പുതിയ പ്ലാറ്റ്ഫോമിനൊപ്പം ന്യൂജെന്‍ പതിപ്പില്‍ ഒരു പുതിയ ഹൈബ്രിഡ് സിസ്റ്റവും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ 2.0-ലിറ്റര്‍ ഡയറക്ട്-ഇഞ്ചക്ഷന്‍ പെട്രോള്‍ എഞ്ചിന്‍, റെയര്‍-എര്‍ത്ത് ഫ്രീ ട്രാക്ഷന്‍ മോട്ടോര്‍, പുതിയ ജനറേറ്റര്‍ മോട്ടോര്‍ എന്നിവ ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ഉള്‍പ്പെടും. ഉയര്‍ന്ന വോള്‍ട്ടേജ് ബാറ്ററി പായ്ക്കും പുത്തന്‍ യൂണിറ്റായിരിക്കുമെന്നാണ് ഹോണ്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവിലെ CR-V ഹൈബ്രിഡില്‍ മെക്കാനിക്കല്‍ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തലമുറ മാറ്റത്തിലൂടെ റിയര്‍ വീലുകള്‍ക്ക് കരുത്ത് പകരുന്ന സെക്കന്‍ഡ് ട്രാക്ഷന്‍ മോട്ടോര്‍ ഉപയോഗിച്ച് ഇലക്ട്രിക് ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ നല്‍കും. പുതിയ പ്ലാറ്റ്ഫോമും എഞ്ചിനും പുതുതലമുറയില്‍ CR-V ഹൈബ്രിഡിന്റെ ഭാരം 90 കിലോഗ്രാം വരെ കുറയ്ക്കുമെന്നാണ് ഹോണ്ടയുടെ അനുമാനം. നിലവിലുള്ള 9 ഇഞ്ച് യൂണിറ്റിന് പകരമായി ഹോണ്ട ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുത്തന്‍ CR-V-യിലും ഇത് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ സിസ്റ്റം ഏകദേശം 15 ഇഞ്ച് വലിപ്പമുള്ളതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW