Wednesday, March 11, 2026 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 01.19 PM

ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിച്ച് മോട്ടോ മോറിനി

hike

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ മോട്ടോ മോറിനി, ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരിയ്ക്കുകയാണ്. സീമെസോ 650 റെട്രോ സ്ട്രീറ്റ്, സീമെസോ 650 സ്‌ക്രാംബ്ലര്‍, എക്സ്-കേപ്പ് 650, എക്സ്-കേപ്പ് 650X എന്നിവ ഉള്‍പ്പെടെ എല്ലാ മോഡലുകള്‍ക്കും ഈ വിലവര്‍ധനവ് ബാധകമാണ്. 53,000 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് വില കൂടിയത്. 2025 സെപ്റ്റംബറില്‍ പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ഉത്സവകാലത്ത് നികുതി വര്‍ധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറില്ലെന്ന് മോട്ടോ മോറിനി പ്രഖ്യാപിച്ചിരുന്നു.

ഉത്സവകാലം അവസാനിച്ചതോടെ കമ്പനി ഇപ്പോള്‍ വാഹനഹങ്ങളുടെ വിലകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സീമെസോ 650-യുടെ റെട്രോ സ്ട്രീറ്റ്, സീമെസോ എന്നീ രണ്ട് വേരിയന്റുകളും ഇപ്പോള്‍ കൂടുതല്‍ ചെലവേറിയതായി മാറി. ഇപ്പോള്‍ റെട്രോ സ്ട്രീറ്റിന് 4.79 ലക്ഷം രൂപയും സീമെസേയ്ക്ക് 4.82 ലക്ഷം രൂപയുമാണ് വില. ഈ രണ്ട് മോഡലുകള്‍ക്കും 50000 രൂപയാണ് കൂടിയത്. രണ്ടിനും മുമ്പ് 4.29 ലക്ഷം രൂപയായിരുന്നു വില. ഡിസൈനിലും ഫീച്ചറുകളിലുമാണ് ഈ രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. സീമെസോ വേരിയന്റില്‍ വയര്‍-സ്പോക്ക് വീലുകള്‍, ബീക്ക്-സ്റ്റൈല്‍ ഫ്രണ്ട് മഡ്ഗാര്‍ഡ്, ഒരു ചെറിയ വിന്‍ഡ്സ്‌ക്രീന്‍ എന്നിവയുണ്ട്, എന്നാല്‍ റെട്രോ സ്ട്രീറ്റില്‍ അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. അഡ്വഞ്ചര്‍ സെഗ്മെന്റിലുള്ള എക്സ്-കേപ്പ് മോട്ടോര്‍സൈക്കിളുകള്‍ക്കും വില കൂടിയിട്ടുണ്ട്.

എക്സ്-കേപ്പ് 650-ക്ക് ഇപ്പോള്‍ 6.40 ലക്ഷം രൂപയും എക്സ്-കേപ്പ് 650X-ന് 6.70 ലക്ഷം രൂപയുമാണ് വില. ഈ മോഡലുകളെല്ലാം 649 സിസി പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനുമായിട്ടാണ് എത്തുന്നത്. സീമെസോ 650-ല്‍ ഈ എഞ്ചിന്‍ 55 hp പവറും 54 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എക്സ്-കേപ്പ് 650 സീരീസില്‍ ഇതേ എഞ്ചിന്‍ അല്‍പ്പം കൂടുതല്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇത് 60 hp പവറും 54 Nm ടോര്‍ക്കും നല്‍കുന്നു. മോട്ടോ മോറിനിയുടെ ഇന്ത്യയിലെ വിതരണ പങ്കാളി ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ്. ബെനെല്ലി, സോണ്‍ടെസ്, കീവേ, ക്യൂജെ മോട്ടോര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ വിതരണക്കാരും ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയാണ്.

Ads by Google
Ads by Google
TRENDING NOW