Saturday, March 14, 2026 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 12.20 PM

മുപ്പതുകളുടെ അവസാന ലാപ്പിലാണ്, അത് തീരും മുന്നേ ഈയൊരു കാലം അടയാളപ്പെടുത്തണമെന്ന് തോന്നുന്നു…; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

aswathy-sreekanth-
photo-www.instagram.com/aswathysreekanth/

മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മലയാളികള്‍ അശ്വതിയെ പരിചയപ്പെടുന്നത്. പിന്നീട് അഭിനേത്രിയായും താരം കയ്യടി നേടി. എഴുത്തുകാരി എന്ന നിലയിലും അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മുപ്പതുകള്‍ അവസാനിക്കാറാകുന്നതിനെക്കുറിച്ചും മുപ്പതുകളിലെ ജീവിതത്തെക്കുറിച്ചുമൊക്കെയാണ് അശ്വതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘ഇരുപതുകളിൽ നിന്ന് മുപ്പതിലേക്ക് കടക്കുന്നത് ഒട്ടും സുഖമില്ലാത്ത പരിപാടിയായിരുന്നു. മുപ്പതാമത്തെ പിറന്നാളിന്റെ തലേ രാത്രി അവസാനിക്കാതിരിക്കണേ എന്നാഗ്രഹിച്ചിട്ടുണ്ട്. മുപ്പതുകൾ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മുന്നേ നടന്ന പലരും പറഞ്ഞതായിരുന്നു ആകെയുള്ള ആശ്വാസം.

തിരിച്ചറിവ് എന്നൊന്നും പറഞ്ഞാൽ പോര…പണ്ടത്തെ എന്റെ പൊടി പോലുമില്ല കണ്ട് പിടിക്കാനെന്ന വണ്ണം ഉടച്ചു വാർക്കേണ്ടി വന്ന
വർഷങ്ങളായിരുന്നു പിന്നിങ്ങോട്ട്‍.

പണ്ടത്തെ ഒരു ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഈയിടെ ഒരു സുഹൃത്ത് അയച്ചു തന്നു- അതിൽ സങ്കടങ്ങൾ എണ്ണി പെറുക്കുന്ന പറയുന്ന, ചുറ്റുപാടുകളിൽ മുഴുവൻ പ്രശ്നങ്ങൾ കാണുന്ന നിസ്സഹായയായ പെൺകുട്ടിയെ കണ്ട് ഇവളേതാ എന്ന് ഞാൻ തന്നെ അമ്പരന്നു.

മുപ്പതുകളുടെ അവസാന ലാപ്പിലാണ് ഇപ്പോൾ. അത് തീരും മുന്നേ ഈയൊരു കാലം അടയാളപ്പെടുത്തണമെന്ന് തോന്നുന്നു…
ഇരുപത്തൊൻപതാം പിറന്നാളിന്റെ രാത്രി സംഘർഷത്തിലാവുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാലോ… ’അശ്വതി കുറിച്ചു.

Ads by Google
Tuesday 11 Nov 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW