Thursday, March 12, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 11.09 AM

' അഭിനന്ദനങ്ങള്‍, നീ ഇത് അര്‍ഹിക്കുന്നു' ; അനുമോള്‍ക്ക് ആശംസയുമായി മല്ലിക സുകുമാരന്‍

anumol, biggboss

കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍- 7 കഴിഞ്ഞിരിക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോളാണ് ഷോയില്‍ വിന്നറായത്. കപ്പുയര്‍ത്തിയതിനു പിന്നാലെ അനുമോള്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.

'' അഭിനന്ദനങ്ങള്‍ എന്റെ അനുക്കുട്ടി... നീ ഇത് അര്‍ഹിക്കുന്നു... കുസൃതിക്കുടുക്കയാണെന്ന് രണ്ടു വര്‍ഷക്കാലം ഒന്നിച്ച് അഭിനയിക്കുമ്പോളൊക്കെ തോന്നിയിട്ടുണ്ടെങ്കിലും നല്ല മോളാണ് അനു... എല്ലാം ഉളളിലൊതുക്കി കഴിഞ്ഞത് തന്റെ കുടുംബത്തിനോട് ഉളള അതിയായ സ്‌നേഹം കൊണ്ടും കുടിയാണ്... പോകുന്നതിന്റെ തലേദിവസവും സംസാരിച്ചിരുന്നു... പ്രാര്‍ത്ഥനയോടെ ബഹുദൂരം മുന്നോട്ട് പോകാന്‍ ഇനിയും ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ...'' , എന്നാണ് മല്ലിക സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മല്ലിക സുകുമാരനും അനുമോളും ഒരുമിച്ച് സുരഭിയും സുഹാസിനിയും എന്ന ജനപ്രിയ പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW