-->
വിവാഹമോചനം അല്പം സീരിയസ് വിഷയമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് രസകരമായ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്തയാണ് നെറ്റീസണ്‍സിനെ പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? വിവാഹ മോചനത്തിനായി ഒരേ വേഷത്തിലെത്തിയ ദമ്പതികളോട് വീണ്ടും വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ജഡ്ജി. സംഭവം നടന്നത് അങ്ങ് നൈജീരിയിലാണ്. വിവാഹ മോചനത്തിനായി കേസ് നല്‍കിയതായിരുന്നു ദമ്പതികള്‍. വിവാഹ മോചന കേസ് കേള്‍ക്കാനായി കോടതി ഇരുവരെയും കോടതിയിലേക്ക് വിളിപ്പിച്ചു. ഈ സമയത്താണ് ഒരേ തരം ഡിസൈനുള്ള വസ്ത്രങ്ങള്‍ ധരിച്ച് ദമ്പികള്‍ കോടതിയിലെത്തിയത്.
ഇരുവരുടെയും വസ്ത്രധാരണം കോടതിയെ തന്നെ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്കാണ് സാധാരണയായി ആളുകള്‍ ഓരേ നിറവും ഡിസൈവുമുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത്. എന്നാല്‍, രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്ന അവസരത്തിലും ഇരുവരും ഒരേ വസ്ത്രങ്ങള്‍ ധരിച്ച് വന്നത് ജഡ്ജിയിലും കൗതുകമുണര്‍ത്തി. വിവാഹ മോചനത്തോടുള്ള ഇരുവരുടെയും പ്രതിബദ്ധതയെ ജഡ്ജി ചോദ്യം ചെയ്തു. പിന്നാലെ കോടതി മുറിയില്‍ ഉണ്ടായിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കോടതി കേസ് അസാധുവാണെന്നും ഇരുവരും തങ്ങളുടെ വിവാഹ മോചനത്തെ ഗൗരവമായി എടുക്കുമ്പോള്‍ വീണ്ടും അപേക്ഷയുമായി എത്താന്‍ ആവശ്യപ്പെട്ടു.
കോടതി വിധി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടോടെ വലിയ ചര്‍ച്ചയായി കാഴ്ചക്കാര്‍ സംഭവത്തില്‍ വിരോധാഭാസവും തമാശയും കണ്ടെത്തി. സാധാരണയായി പരസ്പരം കൂടിച്ചേരുന്ന പരിപാടികള്‍ക്കാണ് ആളുകള്‍ ഓരോ നിറവും ഡിസൈനുമുള്ള വസ്ത്രങ്ങള്‍ ധരിക്കാറ്. എന്നാല്‍. ഇവിടെ രണ്ട് പേരും പിരിയാന്‍ തീരുമാനിച്ചിരിക്കുമ്പോഴും അവരിരുവരും ഓരേ ഡിസൈനിലും നിറത്തിന്റെ പാറ്റേണുമുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഇതോടെ ഇവരും വിവാഹ മോചനത്തെ ഒരു തമാശയായിട്ടാണ് കണ്ടതെന്ന് ജഡ്ജി കരുതിയെന്ന് ചിലര്‍ കുറിച്ചു. അതേസമയം വസ്ത്രം തെരഞ്ഞെടുത്തത് ആരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ ജഡ്ജി അപ്പോള്‍ തന്നെ വിവാഹ മോചനം തന്നേനെയെന്ന് മറ്റ് ചിലരും എഴുതി.