Saturday, March 14, 2026 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 12.50 PM

ദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; സാമ്പത്തിക ബാധ്യതയും ബ്ലേഡ് പലിശക്കാരുടെ നിരന്തര ശല്യവും

uploads/news/2025/07/788863/suicide.jpg

ഈരാറ്റുപേട്ട: സാമ്പത്തിക ബാധ്യതയ്ക്കും ബ്ലേഡ് പലിശക്കാരുടെ നിരന്തര ശല്യത്തിനുമിടെ ദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധഭാവനില്‍ വിഷ്ണു എസ്. നായര്‍ (36) ഭാര്യ രശ്മി (34) എന്നിവരാണ് പനയ്ക്കപ്പാലത്തെ വീട്ടില്‍ മരിച്ചത്.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. സ്ഥാപനങ്ങളുടെ കരാര്‍ എടുത്തു ചെയ്യുന്നയാളായിരുന്നു വിഷ്ണു. ഇരുനില വീട്ടിലെ താഴത്തെ നിലയിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ രശ്മിയുടെ അമ്മ ബീന ഫോണില്‍ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് അമ്മ മുകളിലത്തെ നിലയില്‍ താമസിക്കുന്നവരോട് അന്വേഷിക്കുവാന്‍ പറഞ്ഞു. ഇവര്‍ എത്തിയപ്പോള്‍ പ്രധാന വാതില്‍ തുറന്നും കിടപ്പുമുറിയുടെ വാതില്‍ പൂട്ടിയനിലയിലുമായിരുന്നു.

കെട്ടിട ഉടമയെ വിളിച്ചുവരുത്തി വാതില്‍ തകര്‍ത്ത അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കെട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ശരീരം കരിവാളിച്ച നിലയിലും കൈകളില്‍ സിറിഞ്ച് കുത്തിവച്ച നിലയിലുമായിരുന്നു.

കഴിഞ്ഞ 29-നു സ്വകാര്യ പണിമിടപാടുകാര്‍ വിഷ്ണുവിന്റെ കൂടപ്പുലത്തെ വീട്ടിലും പനയ്ക്കപ്പാലത്തെ വാടകവീട്ടിലും എത്തി ബഹളംവച്ചിരുന്നതായാണ് വിവരമെന്നും നിരീക്ഷണ ക്യാമറകളടക്കം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

പാലാ ഡി.വൈ.എസ്.പി: കെ. സദന്‍, ഈരാറ്റുപേട്ട എസ്.എച്ച്.ഒ: കെ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫൊറന്‍സിക് വിഭാഗം, വിരലടയാട വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രശ്മി മേലുകാവ് ഓന്തുപാറയില്‍ കുടുംബാംഗമാണ്.
സംസ്‌കാരം ഇന്ന് രണ്ടിന് കൂടപ്പുലത്തുള്ള വീട്ടുവളപ്പില്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW