Friday, March 13, 2026 Last Updated 38 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 11.42 AM

സിഎംപിയ്ക്ക് സീറ്റ് നല്‍കിയതില്‍ വലിയ അതൃപ്തി ; കോഴിക്കോട് കോര്‍പ്പറേഷനില്‍ സീറ്റ് വിഭജന തര്‍ക്കം

uploads/news/2025/11/810067/udf.gif

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ സീറ്റ് വിഭജന തര്‍ക്കത്തില്‍ കോഴിക്കോട് കോണ്‍ഗ്രസില്‍ വലിയ െപാട്ടിത്തെറി. ഒമ്പത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. എം. ആയൂബ് അടക്കം 12 പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ ഭാരവാഹികള്‍ക്ക് മുന്നില്‍ ആവശ്യങ്ങള്‍ അറിയിച്ചു.

കോര്‍പ്പറേഷനിലെ ചാലപ്പുറം വാര്‍ഡ് യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് നല്‍കിയതിലാണ് പ്രതിഷേധം. നേരത്തേ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ ഇവിടേയ്ക്ക് അനേകം നേതാക്കളാണ് കണ്ണുവെച്ചിരുന്നത്. എന്നാല്‍ ഈ സീറ്റ് സിഎംപിയ്്ക്ക് നല്‍കിയതാണ് പ്രശ്‌നമായി മാറിയിരിക്കുന്നത്. പതിനാല് പേര്‍ നേതൃത്വത്തെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ആയൂബ് അടക്കം ആറു മണ്ഡലം ഭാരവാഹികളും ബാറ്റിയുള്ളവര്‍ ബൂത്ത് തലം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരുമായ ആളുകളാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഈ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിരിക്കെയാണ് സിഎംപിയ്ക്ക് നല്‍കിയത്.

തുടര്‍ന്ന് മുതിര്‍ന്ന് നേതാക്കള്‍ കോഴിക്കോട് ഡിസിസിയില്‍ എത്തുകയും പ്രശ്‌നം രമ്യതപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തു. ഈ സീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് നിലപാട്. നേരത്തേ കോര്‍പ്പറേഷനിലെ രണ്ടു സീറ്റുകള്‍ സിഎംപി ആവശ്യപ്പെട്ടിരുന്നു. നടുവട്ടവും ചാലപ്പുറവുമാണ് സിഎംപി ചോദിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് സിഎംപിയ്ക്ക് സീറ്റ് നല്‍കിയത്. അതേസമയം ഇത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മേഖലയാണെന്നുമാണ് വിമതരുടെ വാദം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW