Saturday, March 14, 2026 Last Updated 25 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 10.17 AM

ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ ബിഗ് ബോസ് കണ്ടു: ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് കമ്പനി

bus, driver, big,  boss, mobile

റോഡപകടങ്ങള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുമ്പോഴും റോഡ് സുരക്ഷാ നിയമങ്ങളെ ഗൗനിക്കാതെ പോകുന്ന നിരവധിപേരുണ്ട്. ഇതിന് ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍. മൊബൈല്‍ ഫോണില്‍ റിയാലിറ്റി ഷോ കണ്ട് വാഹനം ഓടിക്കുന്ന ബസ് ഡ്രൈവറുടെ ദൃശ്യങ്ങളായിരുന്നു ഇത്. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രി യാത്രക്കിടെയുള്ള സംഭവത്തിന്റെ വീഡിയോ നാഗേഷ് എന്ന യാത്രക്കാരനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മണിക്കൂറില്‍ ഏകദേശം 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്റ്റിയറിങ്ങിന് താഴെയായി സ്ഥാപിച്ച ഫോണില്‍ െ്രെഡവര്‍ 'ബിഗ് ബോസ്' റിയാലിറ്റി ഷോ കണ്ടുകൊണ്ടിരുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. അപകടങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം പ്രവണതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് യാത്രക്കാരന്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് അന്വേഷണം നടത്തി െ്രെഡവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വീഡിയോയ്ക്ക് താഴെ കമ്പനി കമന്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും െ്രെഡവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ വിരളമാണെന്നും കമ്പനി പങ്കുവെച്ച കമന്റില്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW