Saturday, March 14, 2026 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 01.30 PM

ഫോണിലേക്ക് അശ്‌ളീല സന്ദേശവും വീഡിയോയും ; സ്വകാര്യബസ് ഡ്രൈവറെ പിന്തുടര്‍ന്ന് കണ്ടെത്തി യുവതി കൈകാര്യം ചെയ്തു

uploads/news/2025/09/801517/vedio-clip.jpg

മുംബൈ: ഫോണിലേക്ക് അശ്‌ളീല സന്ദേശവും വീഡിയോകളും അയച്ച ബസ് ഡ്രൈവറെ പിന്തുടര്‍ന്ന് കണ്ടെത്തി പരസ്യമായി മുഖത്തടിച്ച് യുവതി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഒരു സ്ത്രീയാണ് തനിക്ക് അശ്‌ളീല വീഡിയോ അയച്ച ഡ്രൈവറെ അടിച്ചത്. ടിക്കറ്റ് ബുക്കിംഗ് റെക്കോര്‍ഡില്‍ നിന്ന് എടുത്ത കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ സ്വകാര്യ ബസ് ഡ്രൈവറെ കണ്ടെത്തിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കങ്കാവ്ലിയിലെ ഒരു സ്വകാര്യ ട്രാവല്‍ കമ്പനിയുടെ ഓഫീസ് വഴിയാണ് സ്ത്രീ ടിക്കറ്റ് ബുക്ക് ചെയ്തത്. കങ്കാവ്ലിക്കും മുംബൈയ്ക്കുമിടയിലുള്ള യാത്രകള്‍ക്കായി അവര്‍ അതേ കമ്പനിയുടെ ബസ് സര്‍വീസ് പതിവായി ഉപയോഗിച്ചിരുന്നു. ടിക്കറ്റ് ബുക്കിംഗ് രേഖകളില്‍ നിന്ന് ഡ്രൈവര്‍ തന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി മെസേജിംഗ് ആപ്പുകള്‍ വഴി അശ്ലീല വീഡിയോകള്‍ അയച്ചെന്നാണ് ആരോപണം.

അയാള്‍ ആ പ്രവൃത്തി ആവര്‍ത്തിച്ചതോടെയാണ് നേരിട്ട് കൈകാര്യം ചെയ്യാന്‍ സ്ത്രീ തീരുമാനം എടുത്തത്. സെപ്റ്റംബര്‍ 16 ന് വൈകുന്നേരം ഇവര്‍ മറ്റൊരു സ്ത്രീയോടൊപ്പം കങ്കാവ്ലി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കമ്പനിയുടെ ബുക്കിംഗ് ഓഫീസില്‍ എത്തി.

ഡ്രൈവറെ കണ്ടെത്തിയ ശേഷം, അവള്‍ തന്റെ ഫോണില്‍ വന്ന സന്ദേശങ്ങള്‍ കാണിച്ചു, തുടര്‍ന്ന് പലതവണ അയാളെ തല്ലിയതായി സംഭവത്തിന്റെ വീഡിയോയില്‍ കാണാം. സംഭവത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഡ്രൈവറെ നേരിടുന്നതും കാണികളുടെ മുന്നില്‍ വെച്ച് ആവര്‍ത്തിച്ച് തല്ലുന്നതും കാണിക്കുന്നു. പോലീസില്‍ ഔദ്യോഗിക പരാതി നല്‍കിയിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW