Friday, March 13, 2026 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 07.43 AM

എന്തൊരു കഷ്ടം! ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിയുന്ന റെയില്‍വേ ജീവനക്കാരന്‍, സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം

railway, housekeeper, garbage, train

ഇന്ത്യന്‍ റെയിവേയിലെ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാറുണ്ട്. പ്രത്യേകിച്ചും ട്രെയിന്‍ യാത്രയില്‍ ലോക്കല്‍, സ്ലീപ്പര്‍, എസി കോച്ചുകളിലടക്കം പരക്കം പായുന്ന എലികളും മാലിന്യവും. ഇവയെല്ലാം തന്നെ യാത്രക്കാരുടെ ഉറക്കം കെടുത്താറുണ്ട്. വീണ്ടും ഇതാ അത്തരമൊരു അനുഭവം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ റെയില്‍വേയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ഇന്ത്യന്‍ ടെക് ആന്റ് ഇന്‍ഫ്രാ എന്ന എക്‌സ് പേജില്‍ നിന്നുമാണ് വീഡിയോ പങ്കുവയക്കപ്പെട്ടത്. വാതിലുള്ള ഒരു സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് അവ. ഓടുന്ന ട്രെയിനില്‍ നിന്ന് ഓണ്‍ ബോര്‍ഡ് ഹൗസ് കീപ്പിംഗ് സര്‍വീസ് ജീവനക്കാരന്‍ മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളായിരുന്നു അത്. മാലിന്യം വലിച്ചെറുയുന്ന ജീവനക്കാന് അതൊരു സ്ഥിരം പ്രവര്‍ത്തി എന്നതരത്തിലാണ് തന്റെ ജോലി ചെയ്തത്. അയാള്‍ ബോഗിയിലെ മാലിന്യ ബിന്‍ മറ്റൊരു പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് മാറ്റി. അതിലുണ്ടായിരുന്ന മാലിന്യം മുഴുവനും ട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. വളരെ നിസംഗമായ ഭാവത്തിലാണ് ജീവനക്കാര്‍ തന്റെ പ്രവര്‍ത്തി ചെയ്തത്.

സംഭവം വൈറലായതോടെ ഇത്തരം ഒരു പ്രവര്‍ത്തിക്ക് പലരും റെയില്‍വെയെയാണ് വിമര്‍ശിച്ചത്. എന്നാല്‍, 'ഒബിഎച്ച്എസ് ജീവനക്കാര്‍ ടെന്‍ഡര്‍ വഴി നിയമിക്കപ്പെടുന്ന കരാര്‍ ജീവനക്കാരാണ്, ഒമ്പത് മണിക്കൂറില്‍ കൂടുതലുള്ള ഷിഫ്റ്റുകള്‍ക്ക് പ്രതിമാസം ഏകദേശം 15,000 രൂപ മാത്രമാണ് അവരുടെ വരുമാനം. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്നതിനേക്കാള്‍ നേരം അവര്‍ ഓവര്‍ടൈം ചെയ്യുന്നു, എന്നിട്ടും 1,100ലധികം ട്രെയിന്‍ ജോഡികളില്‍ ശുചിത്വം പാലിക്കുന്നതില്‍ കുറഞ്ഞ ഉത്തരവാദിത്തത്തിനും അമിത ജോലിക്കും അവര്‍ വിമര്‍ശനം നേരിടുന്നു,' ഒരു കാഴ്ചക്കാരന്‍ പ്രശ്‌നത്തിന്റെ മൂല കാരണം വ്യക്തമാക്കി. 'എല്ലാവരും മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞ് സ്വന്തം സ്ഥലം വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലാണ്. നമ്മുടെ പൗരബോധം ഇപ്പോഴും 1925 ലാണ്,' മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW