Friday, March 13, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 12.44 PM

അഡ്വഞ്ചര്‍ സൂപ്പര്‍ബൈക്കുമായി ഡ്യുക്കാട്ടി ; ആഡംബരത്തിനൊപ്പം ഞെട്ടിപ്പിയ്ക്കുന്ന വിലയും

ducati, new, motorcycle

ഇന്ത്യന്‍ വിപണിയില്‍ മള്‍ട്ടിസ്ട്രാഡ V4 പൈക്‌സ് പീക്ക് വേരിയന്റിന്റെ പുതുപുത്തന്‍ ആവര്‍ത്തനം ഇന്ത്യയില്‍ അവതരിപ്പിച്ച് ഡ്യുഗാട്ടി. 36.16 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഈ ഏറ്റവും പുതിയ പതിപ്പ് E20 ഫ്യുവല്‍ നിലവാരത്തിലേക്ക് അതിന്റെ എഞ്ചിനും നവീകരിച്ചിട്ടുണ്ടെന്നാണ് ഡ്യുക്കാട്ടി പറയുന്നത്. 2025 മള്‍ട്ടിസ്ട്രാഡ V4 പൈക്സ് പീക്കിന്റെ ഡെലിവറിയും കമ്പനി ഉടന്‍ ആരംഭിക്കുന്നതായിരിക്കും. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ ഇതിനെ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ടൂറര്‍ എന്നാണ് വിളിക്കുന്നത്. ഏത് കുന്നും മലയും കീഴടക്കാനുള്ള അസാമാന്യ കഴിവുകള്‍ക്ക് പേരുകേട്ടതാണ് പൈക്സ് പീക്ക്.

ഡ്യുക്കാട്ടിയുടെ റേസിംഗ് പാരമ്പര്യത്തിന് അനുസൃതമായാണ് മള്‍ട്ടിസ്ട്രാഡ V4 അതിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 17 ഇഞ്ച് ഫോര്‍ജ്ഡ് അലുമിനിയം വീലുകള്‍, സിംഗിള്‍-സൈഡഡ് സ്വിംഗാര്‍ം, മോട്ടോജിപി-പ്രചോദിത പൈക്‌സ് പീക്ക് കളര്‍ ഓപ്ഷന്‍ എന്നിവ 2025 മള്‍ട്ടിസ്ട്രാഡ V4 പതിപ്പിന് മാറ്റ് കൂട്ടുന്നു. ലൈറ്റ് വെയ്റ്റാണ് ഈ അഡ്വഞ്ചര്‍ ടൂറര്‍. ഗോള്‍ഡന്‍ അനോഡൈസ്ഡ് ഓഹ്ലിന്‍സ് ഫോര്‍ക്ക് സ്ലീവ്, ലോവര്‍ സ്‌മോക്ക്ഡ് വിന്‍ഡ്സ്‌ക്രീന്‍, ഡ്യുക്കാട്ടി കോര്‍സ് ഷീല്‍ഡുള്ള സീറ്റ് എന്നിവ ബൈക്കിന്റെ മറ്റ് ഹൈലൈറ്റുകളാണ്. ഇത് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ ശ്രേണിയില്‍ നിന്നും പൈക്സ് പീക്കിനെ വേറിട്ടുനിര്‍ത്തുന്ന കാര്യങ്ങള്‍ കൂടിയാണ്. എര്‍ഗണോമിക് റീകാലിബ്രേറ്റഡ് ഹാന്‍ഡില്‍ബാറും ഹൈ സെറ്റ് ഫുട്പെഗുകളും അഡ്വഞ്ചര്‍ ടൂററിനെ മുകച്ച ഹാന്‍ഡിലിംഗിലേക്കും ഡൈനാമിക്സിലേക്കും നയിക്കുന്ന കാര്യമാണ്.

10,750 ആര്‍പിഎമ്മില്‍ 170 bhp കരുത്തും 9,000 ആര്‍പിഎമ്മില്‍ 123.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1,158 സിസി V4 ഗ്രാന്‍ടൂറിസ്‌മോ എഞ്ചിനാണ് 2025 മള്‍ട്ടിസ്ട്രാഡ V4 പൈക്സ് പീക്കിന് തുടിപ്പേകുന്നത്. മോട്ടോജിപിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു കൌണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതായി വികസിപ്പിച്ച എക്സ്റ്റന്‍ഡഡ് റിയര്‍-സിലിണ്ടര്‍ ഡീആക്ടിവേഷന്‍ സിസ്റ്റവും ഇതിലെ സവിശേഷതയാണ്. കുറഞ്ഞ വേഗതയില്‍ പോലും മെച്ചപ്പെട്ട മൈലേജ് നല്‍കുവാനായിട്ടാണ് റിയര്‍-സിലിണ്ടര്‍ ഡീആക്ടിവേഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. റേസ് റൈഡിംഗ് മോഡ്, റീകാലിബ്രേറ്റഡ് ക്വിക്ക്ഷിഫ്റ്റര്‍, ഹൈ പവര്‍ മോഡില്‍ ഷാര്‍പ്പര്‍ ത്രോട്ടില്‍ മാപ്പ് എന്നിവയും ബൈക്കിലുണ്ട്. മെയിന്റനെന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ 15,000 കിലോമീറ്ററിലാണ് ഓയില്‍ ചേഞ്ച് വേണ്ടിവരിക. അതേസമയം 60,000 കിലോമീറ്ററില്‍ വാല്‍വ് ക്ലിയറന്‍സ് ചെക്കപ്പുകളും വേണ്ടിവരികയെന്നാണ് ഡ്യുക്കാട്ടി പറയുന്നത്.

Ads by Google
Sunday 09 Nov 2025 12.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW