Friday, March 13, 2026 Last Updated 27 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 09 Nov 2025 11.07 AM

തലയോട്ടി മാല, കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ പുലിമുരുകനിലെ പാട്ട്, സിനിമയെ വെല്ലുന്ന ആഭിചാരക്രിയ'

crime
photo; representative

കോട്ടയം: കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞള്‍ വെള്ളം, ചുണ്ണാമ്പ്.... ദുരാത്മാക്കളെ പിടികൂടാന്‍ എന്ന പേരില്‍ മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങള്‍ സിനിമാക്കഥ പോലെയെന്ന് പൊലീസ്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ 'സു ഫ്രം സോ'യുമായി സംഭവത്തിനു സമാനതകളേറെയാണെന്നും മണര്‍കാട് പൊലീസ് പറയുന്നു. തലയോട്ടി മാലയിട്ടും വെള്ളഷര്‍ട്ട് ധരിച്ചും വീട്ടിലെത്തുന്ന ശിവദാസിന്റെ ആഭിചാരക്രിയയെപ്പറ്റി പൊലീസ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

കോട്ടയത്ത് യുവതിയെ 10 മണിക്കൂര്‍ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ മന്ത്രവാദി അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടില്‍ ശിവദാസ് (ശിവന്‍ തിരുമേനി- 54), യുവതിയുടെ ജീവിത പങ്കാളി തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസില്‍ പ്രതിയാണെങ്കിലും ഒളിവിലാണ്

Ads by Google
Ads by Google
LATEST NEWS
TRENDING NOW