-->
പൊതുയിടങ്ങളില്‍ ഒരു ഒഴിവ് സ്ഥലം കണ്ടാല്‍ അവിടെ പരസ്യങ്ങളും പോസ്റ്ററുകളും ആളുകള്‍ ഒട്ടിക്കുന്നത് ഇന്ന പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും മതിലുകളിലും ഭിത്തികളിലും. ഇത്തരത്തില്‍ പതിക്കുന്ന പരസ്യങ്ങളും പോസ്റ്ററുകളുമൊക്കം ആ നിര്‍മ്മിതിയുടെ മനോഹാരിത നഷ്ടപ്പെടുത്തുന്നു. എന്നാല്‍ അത്തരം പരസ്യങ്ങള്‍ കണ്ടാല്‍ അത് അവഗണിച്ച് കളയും എന്നല്ലാതെ അവിടെ നിന്നും നീക്കം ചെയ്യാന്‍ നമ്മളിലാരും മെനക്കെടാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു യുവാവ് മുംബൈയിലെ മെട്രോ പില്ലറില്‍ ആരോ ഒട്ടിച്ചുവെച്ച ഒരു പരസ്യം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഈ പോസ്റ്ററിലുള്ളത്.
മുംബൈയിലെ ഒരു മെട്രോ പില്ലറില്‍ അനധികൃതമായി ഒട്ടിച്ചിരിക്കുന്ന പരസ്യ ചിത്രം വലിച്ച് കീറുന്ന യുവാവിന്റെ ചിത്രം കാര്‍ത്തിക് നാടാര്‍ എന്നയാളാണ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ചത്. തുടര്‍ന്ന് മറ്റൊരു ചിത്രത്തില്‍, ബാനര്‍ നീക്കം ചെയ്ത് ഹെല്‍മെറ്റ് ധരിച്ച് നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇതുകൂടാതെ മനോഹാരമായി പെയിന്റ് ചെയ്തിരിക്കുന്ന മെട്രോ പില്ലറുകളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ പെയിന്റ് ചെയ്ത മെട്രോപില്ലറുകളുടെ ഭംഗി നഷ്ടപ്പെടുത്തും വിധമായിരുന്നു പില്ലറില്‍ പരസ്യം പതിച്ചിരുന്നത്.
'ഏതോ ഒരു വിഡ്ഢി തന്റെ ബിസിനസ് പരസ്യം മുംബൈ മെട്രോ ലൈന്‍ 2B യുടെ തൂണില്‍ ഒട്ടിക്കാന്‍ തീരുമാനിച്ചു, അടുത്ത അസൈന്‍മെന്റ് രാഷ്ട്രീയ ബാനറുകള്‍. ഉടന്‍ ആരംഭിക്കുന്നു!' എന്നായിരുന്നു എഴുതിയിരുന്നത്. തൂണില്‍ ഒട്ടിച്ചിരുന്ന പരസ്യത്തിലെ നമ്പറിലേക്ക് താന്‍ വിളിച്ചു സംസാരിച്ചുവെന്നും എന്നാല്‍, ഒരാഴ്ച സമയം നല്‍കിയിട്ടും ആരും അത് നീക്കം ചെയ്യാത്തതിനാലാണ് താന്‍ തന്നെ അത് ചെയ്തതെന്നും നാടാര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റ് വൈറലായതോടെ ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും അദ്ദേഹത്തെ സ്വയം കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്തതിനും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിച്ചതിനും അഭിനന്ദിച്ചു. സിറ്റിസണ്‍ ഹീറോ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (എംഎംഎംഒസിഎല്‍) നാടാറിനെ അഭിനന്ദിച്ച് രംഗത്തെത്തി. കൂടാതെ പോസ്റ്ററില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ഥാപനത്തിന് പിഴ ചുമത്തിയതായും അവര്‍ വ്യക്തമാക്കി.
Guess who decided to take things in his own hands?🙈Me. Me. Me!Some idiot decided to paste his biz ad on the Mumbai Metro Line 2B’s pillar.I took it down.🥳🥳 Can't spoil the aesthetics na.💛Next assignment?Political banners. Starting soon!🤞 https://t.co/FldIThIxF1 pic.twitter.com/cntJOw1ber— Karthik Nadar (@runkarthikrun) November 4, 2025