-->
യൂറോപ്പില്‍ ഏറെ പ്രചാരത്തിലുള്ള ചൈനീസ് ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ 'ഷീന്‍'നെ നിരോധിക്കാന്‍ നിയമനടപടിയെടുക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍. കുട്ടികളുമായി രൂപസാദൃശ്യമുള്ള സെക്‌സ് ടോയ്കള്‍ (ലൈംഗിക ആസ്വാദനത്തിനുള്ള കളിപ്പാട്ടങ്ങള്‍) പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിയുന്നെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നത്. അതിനെതിരേ ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങി.
അതേസമയം നിയമപരമായ വസ്തുക്കളെ പ്ലാറ്റ്‌ഫോംവഴി വിറ്റിട്ടുള്ളൂവെന്ന് തെളിയിക്കാന്‍ കമ്പനിക്ക് സര്‍ക്കാര്‍ സമയം നല്‍കിയിരിക്കുകയാണ്. ഷീനിന് എതിരായ പരാതികള്‍ ഗൗരവത്തോടെ കാണുന്നെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. ലോക ഫാഷന്‍ തലസ്ഥാനമെന്നറിയപ്പെടുന്ന പാരീസില്‍ ബുധനാഴ്ച ഷീന്‍ ലോകത്തെ തങ്ങളുടെ ആദ്യ ഫാഷന്‍ സ്‌റ്റോര്‍ തുറന്നിരുന്നു. തൊട്ടുപിന്നാലെയാണ് പ്ലാറ്റ്‌ഫോം നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. സ്‌റ്റോറിനുമുന്നില്‍ ഒരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. ചൈനീസ് കമ്പനിയായ ഷീനിനെ അധിനിവേശക്കാരായാണ് ആഭ്യന്തര ഫാഷന്‍ ബ്രാന്‍ഡുകള്‍ കാണുന്നത്.
ചരിത്രപ്രസിദ്ധമായ ബിഎച്ച്‌വി ഷോപ്പിങ് മാളിന്റെ ആറാം നിലയിലാണ് സ്‌റ്റോര്‍. 1856ല്‍ സ്ഥാപിതമായ, ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ബിഎച്ച്പി മാറില്‍ ആയിരം ചതുരശ്രയടി മീര്‍ണത്തിലുള്ള പ്രീമിയം സ്‌പെയ്‌സ് ഷിന്‍ കൈവശപ്പെടുത്തിയത് ഫ്രഞ്ച് ബ്രാന്‍ഡുകള്‍ക്കൊന്നും രസിച്ചിട്ടില്ല. ഇത് വെറും വ്യാപാരനീക്കമല്ല, ഫ്രഞ്ച് ഫാഷന്‍ലോകത്തോടുള്ള വെല്ലുവിളിയാണെന്നാണ് അവര്‍ പറയുന്നത്,