Friday, March 13, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 03.14 PM

നവംബര്‍ മാസത്തേക്കായി ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹോണ്ട കാര്‍സ് ഇന്ത്യ

for

2025 നവംബര്‍ മാസത്തേക്കായി ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. ദീപാവലിക്ക് ശേഷം ഷോറൂമുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബ്രാന്‍ഡ് തങ്ങളുടെ മുഴുവന്‍ കാര്‍ നിരയിലും അതായത് അമേസ്, സിറ്റി, എലിവേറ്റ് അടങ്ങുന്ന എല്ലാ മോഡലുകളിലും ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ലോയല്‍റ്റി, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയുടെ രൂപത്തിലാണ് ഓഫറുകള്‍ ഉപയോഗപ്പെടുത്താനാവുക. ഈ ഓഫറുകള്‍ 2025 നവംബര്‍ 30 വരെ ഉണ്ടാകുമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

ഹോണ്ടയുടെ ടോപ്പ് സെല്ലിംഗ് മോഡലായ എലിവേറ്റിന് ഈ നവംബറില്‍ മൊത്തം 1.56 ലക്ഷം രൂപ വരെ ഓഫര്‍ ലഭിക്കും. എന്നാല്‍ ഇത്രയും വലിയ തുക ആനുകൂല്യമായി ലഭിക്കണമെങ്കില്‍ മിഡ്-സൈസ് എസ്യുവിയുടെ ടോപ്പ് വേരിയന്റ് തന്നെ തെരഞ്ഞെടുക്കേണ്ടതായുണ്ട്. ZX മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 1.56 ലക്ഷം രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഇതില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് ഉള്‍പ്പെടുന്നത്. അതോടൊപ്പം ലോയല്‍റ്റി ആനുകൂല്യങ്ങള്‍, കോര്‍പ്പറേറ്റ്/സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഡിസ്‌കൗണ്ടുകള്‍, സൗജന്യ എല്‍ഇഡി ആംബിയന്റ് ലൈറ്റുകള്‍, 360 ഡിഗ്രി ക്യാമറ, 19,000 രൂപ കിഴിവോടെ 7 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയും ഹോണ്ട എലിവേറ്റ് ZX വേരിയന്റ് വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്.

ഹോണ്ട എലിവേറ്റിന്റെ SV ബേസ് വേരിയന്റ് വാങ്ങാന്‍ എത്തുന്നവര്‍ക്ക് 38,000 രൂപയുടെ ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നവര്‍ക്ക് കുറഞ്ഞത് 20,000 രൂപ വിലമതിക്കുന്ന സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസായി ഇത് ഉപയോഗപ്പെടുത്താനാവും. ഹോണ്ട എലിവേറ്റിന്റെ പുതുക്കിയ പ്രാരംഭ വില ഇപ്പോള്‍ 11 ലക്ഷം രൂപയാണ്. സെഡാന്‍ വാങ്ങാനിരിക്കുന്നവര്‍ക്കും നല്ല സമയമാണ്. SV, V, VX ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 1,52,700 രൂപ വരെയാണ് ഡിസ്‌കൗണ്ട് ഓഫറായി ഈ മാസം വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ലോയല്‍റ്റി, സ്‌ക്രാപ്പേജ് ഡിസ്‌കൗണ്ടുകള്‍ എന്നിവയായി 80,000 രൂപ കിഴിവ് ലഭിക്കും.

ഹോണ്ടയുടെ എന്‍ട്രി ലെവല്‍ സെഡാനായ അമേസ് വാങ്ങാനിരിക്കുന്നവര്‍ക്ക്, സിംഗിള്‍ വേരിയന്റിലെത്തുന്ന പഴയ അമേസിന് മൊത്തത്തില്‍ 95,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ലോയല്‍റ്റി ബോണസ്, കോര്‍പ്പറേറ്റ് / സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഡിസ്‌കൗണ്ടുകള്‍, ഹോണ്ടയുടെ 7 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയില്‍ 15,000 രൂപ ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Ads by Google
Ads by Google
TRENDING NOW