Friday, March 13, 2026 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 12.44 PM

കത്രീന കൈഫിനും വിക്കി കൗശലിനും ആണ്‍കുഞ്ഞ് പിറന്നു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരദമ്പതികള്‍

katrina-kaif-
photo-www.instagram.com/katrinakaif/

ബോളിവുഡ് താര ദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെ ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു. 2025 നവംബര്‍ 7, കത്രീന & വിക്കി ’ എന്നാണ് കത്രീനയും വിക്കിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പടെ നിരവധിപ്പേരാണ് താരങ്ങള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.

അടുത്തിടെയാണ് അമ്മയാകാന്‍ പോകുന്ന വിവരം കത്രീന കൈഫ് അറിയിച്ചത്. നിറവയറുമായി ഭര്‍ത്താവ് വിക്കി കൗശലിനൊപ്പം നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് കത്രീന പങ്കുവെച്ചത്. ‘സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുളള യാത്രയിലാണ്’ എന്നായിരുന്നു ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. മാസങ്ങളായി പൊതുവേദികളില്‍ നിന്നും താരം വിട്ടു നില്‍ക്കുകയായിരുന്നു.

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ വെച്ചായിരുന്നു കത്രീനയുടെയും വിക്കിയുടെയും വിവാഹം. വിവാഹിതരാകുന്നതുവരെ തങ്ങളുടെ പ്രണയബന്ധം ഇരുവരും വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു. തീര്‍ത്തും സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത് .

Ads by Google
Friday 07 Nov 2025 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW