Friday, March 13, 2026 Last Updated 14 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 09.40 AM

‘ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന പ്രകാശ കിരണം, വിഹാന്‍ കൗശാല്‍; മകന്റെ പേര് പങ്കിട്ട് വിക്കി കൗശാലും കത്രീന കെയ്ഫും; ‘ഉറി’ സിനിമയില്‍ വിക്കിയുടെ പേര് ഇതായിരുന്നുവെന്ന് കമന്റുകള്‍

ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരായ ക​‍ത്രീന കെയ്ഫും വിക്കി കൗശാലും ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്മണിയുടെ പേര് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. പ്രകാശകിരണം എന്നര്‍ത്ഥം വരുന്ന വിഹാന്‍ കൗശാല്‍ എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയ പേര്.
Vicky Kaushal, Katrina Kaif, katrina-vicky's  firstborn Vihaan Kaushal
Vicky Kaushal and Katrina Kaif’s announce their baby name (Image Source: Instagram)

ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളാണ് കത്രീന കെയ്ഫും വിക്കി കൗശാലും. ഇവരുടെ പ്രണയവും വിവാഹവും ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന ചിത്രങ്ങളുമെല്ലാം വളരെ വേഗത്തില്‍ തരംഗമായി മാറാറുണ്ട്. രണ്ടാളും മാതാപിതാക്കളാകാന്‍ പോകുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പിന്നീട് ആണ്‍കുഞ്ഞ് പിറന്ന വിവരം താരദമ്പതിമാര്‍ പങ്കിട്ടപ്പോള്‍ ആരാധകരും ആഘോഷമാക്കി.
ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് പേരു നല്‍കിയ സന്തോഷം പങ്കിടുകയാണ് താരദമ്പതിമാര്‍. കുഞ്ഞ് ജനിച്ച് രണ്ട് മാസങ്ങൾക്കു ശേഷമാണ് കത്രീനയും വിക്കിയും മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ‘വിഹാൻ കൗശൽ’ എന്നാണ് മകന്റെ പേര്. പേര് പങ്കിട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘‘ഞങ്ങളുടെ പ്രകാശകിരണം...വിഹാൻ കൗശൽ...പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു...ജീവിതം മനോഹരമാണ്....ഞങ്ങളുടെ ലോകം ഒരു നിമിഷം കൊണ്ട് മാറി, വാക്കുകൾക്ക് അതീതമായ നന്ദി...’’ എന്നാണ് വിക്കിയും കത്രീനയും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്. നിരവധി സഹപ്രവര്‍ത്തകരും താരങ്ങളും കുഞ്ഞിനോടുള്ള സ്നേഹവും ആശംസകളും കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്.

സംസ്കൃത പദമായ ‘വിഹാൻ’ എന്നതിന് പ്രഭാതം, സൂര്യോദയം, എന്നൊക്കെയാണ് അർത്ഥങ്ങള്‍. 2019-ൽ പുറത്തിറങ്ങിയ വിക്കി കൗശലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഉറി: ദി സർജിക്കൽ സ്ട്രൈക്കി’ലെ കഥാപാത്രത്തിന്റെ പേരും വിഹാൻ എന്നായിരുന്നു എന്നും ചിലര്‍ കമന്റുകളില്‍ കുറിച്ചു. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് സംവിധാനം ചെയ്ത ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ധർ ദമ്പതികളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമന്റ് വിഭാഗത്തിൽ തന്റെ കുറിപ്പ് പങ്കുവെച്ചു. ‘വിക്കി കത്രീന അഭിനന്ദനങ്ങൾ.. മേജർ വിഹാൻ ഷെർഗില്ലിനെ സ്‌ക്രീനിൽ ജീവസുറ്റതാക്കിയതിൽ നിന്ന് ഇപ്പോൾ കുഞ്ഞ് വിഹാനെ കൈകളിൽ പിടിക്കുന്നത് വരെ, ജീവിതം ശരിക്കും പൂർണ്ണ വൃത്തത്തിലേക്ക് എത്തിയിരിക്കുന്നു...’ എന്നാണ് ആദിത്യ കുറിച്ചത്.
2019 ലെ ബ്ലോക്ക്ബസ്റ്റർ ഉറി: ദി സർജിക്കൽ സ്ട്രൈക്കിൽ മേജർ വിഹാൻ സിംഗ് ഷെർഗിൽ എന്ന കഥാപാത്രത്തെയാണ് വിക്കി അവതരിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കത്രീന ഗർഭിണിയാണെന്ന സന്തോഷവാർത്ത ഇരുവരും ആരാധകരെ അറിയിച്ചത്. നിറവയറുമായി നിൽക്കുന്ന കത്രീനയുടെ ചിത്രത്തിനൊപ്പം, ‘ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്...’ എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

Ads by Google
Thursday 08 Jan 2026 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW