Thursday, March 19, 2026 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 08.51 PM

പുനെ ഭൂമി ക്രമക്കേട്: അജിത് പവാറിന്റെ മകനെതിരായ ആരോപണം അന്വേഷിക്കാന്‍ ഫട്‌നാവിസിന്റെ നിര്‍ദേശം

ഇതിനായി അന്വേഷണ സമിതിയെ നിയോഗിച്ചു. റവന്യൂ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി വികാസ് ഖാര്‍ഗെയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സമിതിയെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
pune, land scam

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറുമായി ബന്ധപ്പെട്ട പൂണെ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിര്‍ദേശം. ഇതിനായി അന്വേഷണ സമിതിയെ നിയോഗിച്ചു. റവന്യൂ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി വികാസ് ഖാര്‍ഗെയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന സമിതിയെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഫഡ്‌നാവിസ് ഇക്കാര്യം അറിയിച്ചത്.

മഹര്‍ (പട്ടികജാതി) വതന്‍ ഭൂമിയായി തരംതിരിച്ച ഭൂമി സര്‍ക്കാര്‍ അനുമതിയില്ലാതെ വില്‍പന നടത്തി. 1,800 കോടി രൂപയുടെ ഭൂമി വെറും 300 കോടി രൂപയ്ക്ക് വിറ്റുവെന്നും 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി എന്നിവയാണ്് ഇടപാടില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. കൊറേഗാവ് പാര്‍ക്കിലെ 40 ഏക്കര്‍ ഭൂമി വാങ്ങിയ പാര്‍ത്ഥ് പവാറിന്റെയും ദിഗ്വിജയ് പാട്ടീലിന്റെയും അമാഡിയ എന്റര്‍പ്രൈസസ് എല്‍എല്‍പി കമ്പനിയാണ് ആരോപണ നിഴലിലുള്ളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW