Friday, March 13, 2026 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 11.33 AM

വീ ഫോര്‍ പട്ടാമ്പിയുടെ ടി.പി.ഷാജി കോണ്‍ഗ്രസില്‍ തിരിച്ചെത്തി ; 200 ഓളം പേരും എല്‍ഡിഎഫ് വിട്ടു

uploads/news/2025/11/809405/TP-shaji.jpg

പാലക്കാട്: നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകുകയും 'വീഫോര്‍ പട്ടാമ്പി' യിലൂടെ വലിയ പ്രചാരം നേടുകയും ചെയ്ത പാലക്കാട് പട്ടാമ്പി നഗരസഭ ചെയര്‍മാനും മുന്‍ കെപിസിസി നിര്‍വ്വാഹക സമിതി ചെയര്‍മാനുമായ ടി.പി.ഷാജി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്‍കി.

എല്‍ഡിഎഫിലെ ഭിന്നതയെ തുടര്‍ന്നാണ് ഷാജി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ഇദ്ദേഹത്തിനൊപ്പം നൂറുകണക്കിന് വീഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ ഭാഗമായി. ഷാജി തിരിച്ചു വന്നതോടെ നഗരസഭയില്‍ വന്‍വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നേരത്തേ കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് ഷാജി വി ഫോര്‍ പട്ടാമ്പി ഉണ്ടാക്കി എല്‍ഡിഎഫിലേക്ക് പോയത്.

ടി പി ഷാജിയും ഇരുനൂറിലധികം പ്രവര്‍ത്തകരാണ് പുതിയതായി കോണ്‍ഗ്രസിന്റെ ഭാഗമായത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴഞ്ഞതിനെ തുടര്‍ന്നായിരുന്നു ഷാജി 'വീ ഫോര്‍ പട്ടാമ്പി' ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആറു സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടായി.

ഷാജിയുടെ നടപടി 2020 ല്‍ കോണ്‍ഗ്രസിന് പട്ടാമ്പി നഗരസഭയില്‍ ഭരണം നഷ്ടമാകാന്‍ കാരണമായിരുന്നു. പിന്നീട് വി ഫോര്‍ പട്ടാമ്പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണവും ലഭിച്ചു. തുടര്‍ന്നാണ് ഷാജി നഗരസഭാ വൈസ് ചെയര്‍മാനായത്. 2015ല്‍ നഗരസഭയില്‍ 28ല്‍ 19 സീറ്റിലും വിജയിച്ച് അധികാരത്തിലെത്തിയ യുഡിഎഫിന് ഈ നീക്കം വലിയ തിരിച്ചടിയായിരുന്നു. 11 സീറ്റുകള്‍ മാത്രം നേടിയ എല്‍ഡിഎഫിനൊപ്പം ഷാജി കൂടി പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാന്‍ കാരണമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW