Saturday, March 14, 2026 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 09.46 AM

ലോകകപ്പ് ജേതാവ് റിച്ച ഘോഷിന് സ്വര്‍ണ്ണ ബാറ്റും പന്തും ; ഈഡന്‍സ്ഗാര്‍ഡനിലെ ചടങ്ങില്‍ ആദരിക്കാന്‍ സൗരവ് ഗാംഗുലി

uploads/news/2025/11/809395/richa-ghosh.jpg

കൊല്‍ക്കത്ത: വനിതാ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് നേട്ടത്തില്‍ ബാറ്റുകൊണ്ടും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം നടത്തിയ റിച്ചാഘോഷിനെ ആദരിക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഈഡന്‍സ് ഗാര്‍ഡന്‍ സ്‌റ്റേഡിയത്തില്‍ വിപുലമായ പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പരിപാടിയില്‍ താരത്തിന് സ്വര്‍ണ്ണം പൂശിയ ബാറ്റും പന്തും സമ്മാനിക്കും.

സിലിഗുരിയില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള റിച്ചയുടെ യാത്രയെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രശംസിച്ചു, അച്ചടക്കത്തിന്റെയും സമര്‍പ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയായിട്ടാണ് അവരുടെ ഉയര്‍ച്ചയെ വിശേഷിപ്പിച്ചത്. ബംഗാളില്‍ നിന്നുള്ള കൂടുതല്‍ പെണ്‍കുട്ടികളെ കായികരംഗത്തേക്ക് കൊണ്ടുപോകാന്‍ പ്രചോദിപ്പിക്കുമെന്ന് സിഎബി പറഞ്ഞു. ചടങ്ങില്‍ സിഎബി പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ വനിതാടീമിലെ ഇതിഹാസതാരമായിരുന്നു ബൗളര്‍ ജൂലാന്‍ ഗോസ്വാമിയും പങ്കെടുക്കും.

വൃദ്ധിമാന്‍ സാഹയ്ക്ക് ശേഷം ഇന്ത്യയ്ക്കായി സിലിഗുരിയില്‍ നിന്നും കളിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് കളിക്കാരിയായ റിച്ചയുടെ ട്രോഫി കാബിനറ്റില്‍ ഇപ്പോള്‍ വനിതാ ലോകകപ്പ്, അണ്ടര്‍ 19 ലോകകപ്പ്, വനിതാ പ്രീമിയര്‍ ലീഗ് കിരീടം, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി എന്നിവയുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ റിച്ച ഘോഷ് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.

ഇന്ത്യയ്ക്കായി ലോകകപ്പില്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 133.52 സ്‌ട്രൈക്ക് റേറ്റില്‍ 235 റണ്‍സ് നേടി. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 24 പന്തില്‍ നിന്ന് 34 റണ്‍സ് നേടി അവര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയെ 298 റണ്‍സിലേക്ക് ഉയര്‍ത്തുന്നതില്‍ റിച്ച തന്റേതായ സംഭാവന നല്‍കി. ഇത് ഇന്ത്യയുടെ 52 റണ്‍സിന്റെ ആധികാരികമായ ജയത്തിന് കാരണമാകുകയും ചെയ്തു. ഒടിഞ്ഞ വിരലുമായിട്ടാണ് റിച്ച സെമിഫൈനലിലും ഫൈനലിലും കളിച്ചത്.

Ads by Google
Ads by Google
TRENDING NOW