Saturday, March 14, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 08.13 AM

എഫ്‌സി ഗോവയെ അല്‍നസര്‍ തകര്‍ത്തുവിട്ടു ; ക്രിസ്ത്യാനോ റൊണാള്‍ഡോ കളിച്ചില്ല, ജാവോഫെലിക്‌സിനും ഗോള്‍

uploads/news/2025/11/809366/al-nasar.jpg

റിയാദ്: ഗോവന്‍ ടീമിനെ സ്വന്തം മണ്ണില്‍ ഗോള്‍മഴയോടെ തറപറ്റിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ സൗദി അറേബ്യന്‍ ടീം അല്‍ നസര്‍. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2025-26 ലെ ഹോം മത്സരത്തില്‍ നാലുഗോളുകള്‍ക്കാണ് മനോലാ മാര്‍ക്കോസിന്റെ ഗോവയെ വീഴ്ത്തിയത്. ക്രിസ്ത്യാനോ റൊണാള്‍ ഡോ ഈ മത്സരത്തിലും കളിച്ചില്ല. സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചു ഗീസ് താരം ജാവോഫെലിക്‌സും സദിയോ മാനേയും രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി.

അബ്ദുറഹ്മാന്‍ ഗരീബിന്റെ ഇരട്ടഗോളുകളും മൊഹമ്മദ് മാരാന്‍, ജാവോഫെലിക്‌സ് എന്നിവരും ഗോളുകള്‍ നേടിയപ്പോള്‍ കളിയുടെ 35 മിനിറ്റോളം വമ്പന്മാരെ തടഞ്ഞുനിര്‍ത്താന്‍ ഗോവയ്ക്ക് കഴിഞ്ഞു. ആദ്യപകുതിയില്‍ ഒരു ഗോള്‍ നേടാനേ അല്‍നസറിന് കഴിഞ്ഞുള്ളു. 35 ാം മിനിറ്റില്‍ അബ്ദുള്‍റഹ്മാന്‍ ഗരീബ് അതിശയകരമായ ഒരു ഫ്രീ-കിക്ക് വലയില്‍ എത്തുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അവര്‍ വിശ്വരൂപം പുറത്തെടുത്തു. 53-ാം മിനിറ്റില്‍ ഗരീബ് തന്റെ രണ്ടാമത്തെ ഗോള്‍ നേടി, അല്‍ ഹസ്സന്റെ ത്രൂ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന് ശാന്തമായി നിറയൊഴിച്ചു. 63-ാം മിനിറ്റില്‍ ഡെജാന്‍ ഡ്രാസിക് ഓഫ്സൈഡ് ട്രാപ്പ് മറികടന്ന് മുന്നേറി ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്നും നല്‍കിയ പന്ത് മൊഹമ്മദ് മാരാന്‍ ഗോളിലേക്ക് തിരിച്ചുവിട്ടു.

രണ്ട് മിനിറ്റിനുശേഷം അല്‍ നാസര്‍ വീണ്ടും ഗോള്‍ നേടി. കളിയുടെ 73 ാം മിനിറ്റില്‍ പകരക്കാരായി എത്തിയ ജോവോ ഫെലിക്‌സും സാഡിയോ മാനെയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ 84-ാം മിനിറ്റില്‍ ജാവോഫെലിക്‌സിന്റെ അക്രോബാറ്റിക് ശ്രമം ഗോളായി മാറി. പോര്‍ച്ചുഗീസ് ഇന്റര്‍നാഷണല്‍ ഓവര്‍ഹെഡ് കിക്ക് സൗദി അറേബ്യ ടീമിന്റെ ആധിപത്യം ഉറപ്പിച്ചു. നാല് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമില്ലാതെ എഫ്സി ഗോവ ഗ്രൂപ്പ് ഡിയില്‍ ഏറ്റവും താഴെ സ്ഥാനത്ത് തുടര്‍ന്നു. നവംബര്‍ 26 ന് ബാഗ്ദാദില്‍ ഗൗര്‍സ് ഇറാഖിലെ അല്‍ സവ്ര എസ്സിയെ നേരിടും.

ഇതോടെ അല്‍ നസറിന് പോയിന്റ് പട്ടികയില്‍ 12 പോയിന്റായി. സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ കാണാനുള്ള അവസരം ഇന്ത്യന്‍ ടീമിന് ഇന്നലെയും ഉണ്ടായില്ല. കളിക്കാന്‍ പോകുന്ന ഇലവനില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പരിശീലകന്‍ ജീസസ് ഇന്നലെയും ഉള്‍പ്പെടുത്തിയില്ല. ടീമിലെ മറ്റ് സൂപ്പര്‍താരങ്ങള്‍ സദിയോ മാനേയും ജാവോ ഫെലിക്‌സും രണ്ടാം പകുതിയില്‍ പകരക്കാരായിട്ടാണ് എത്തിയത്.

Ads by Google
Thursday 06 Nov 2025 08.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW