Saturday, March 14, 2026 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Nov 2025 04.26 PM

സഞ്ജുവിന് ഇടമുണ്ടാകില്ല!, നാലാം ടി20 ഇരുടീമുകൾക്കും നിർണായകം; സാധ്യത ഇലവൻ ഇങ്ങനെ

അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്
uploads/news/2025/11/809306/6.gif
photo - twitter

ന്യൂഡല്‍ഹി : ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം നാളെ. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. അതുകൊണ്ട് തന്നെ നാളത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാകും.

രണ്ടു അന്താരാഷ്ട്ര ടി20കള്‍ മാത്രം നടന്ന മൈതാനമാണ് ഇത്. 150 റണ്‍സ് പോലും ഈ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടി20യില്‍ പിറന്നിട്ടില്ലെത് കൊണ്ട് തന്നെ റൺമഴയുണ്ടാവില്ല.കഴിഞ്ഞ മത്സരത്തിലെ ഇലവനെ തന്നെ നിലനിർത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ പുറത്തിറക്കേണ്ടി വരും.

കഴിഞ്ഞ മത്സരത്തിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവിന് പകരം ജിതേഷ് ശർമ്മ വിക്കറ്റ് കീപ്പറായും കുൽദീപിന് പകരം വാഷിങ്ടൺ സുന്ദറും ഹർഷിത് റാണയ്ക്ക് പകരം അർഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലെത്തിയിരുന്നു. ഈ മാറ്റങ്ങൾ വിജയത്തിന് കാരണമായതിനാൽ, ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്.

ഇന്ത്യയുടെ സാധ്യത ഇലവൻ

ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Ads by Google
Wednesday 05 Nov 2025 04.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW