Friday, March 13, 2026 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 11.40 AM

' സത്യം മാത്രം പറയുന്നവള്‍, വിശ്വസ്ഥ' ; ഇഷാനിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൃഷ്ണകുമാര്‍

uploads/news/2025/11/808897/krishnaishani.gif
photo-www.facebook.com/actorkkofficial

മകള്‍ ഇഷാനിയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുെവച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.കഴിഞ്ഞ ദിവസമായിരുന്നു ഇഷാനിയുടെ 25-ാം പിറന്നാള്‍.

'' സത്യം മാത്രം പറയുന്നവള്‍, വാശിക്കാരി, വിശ്വസ്ഥ. ഒരു കാലത്തു ഓസിയുടെ വാലായിരുന്നു.. പിന്നീട് ഓസി അവളുടെ വാലായി മാറി..വര്‍ഷങ്ങങ്ങള്‍ പെട്ടെന്ന് കടന്നു പോയി. കുഞ്ഞായിരുന്നപ്പോള്‍ അവളെ ഞങ്ങള്‍ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂടുമാറും. ബഹളമുണ്ടാക്കും. അതിനും ഒരു സൗന്ദര്യമുണ്ടായിരുന്നു. ആ സുന്ദരിയായ വാശിക്കാരി ഇഷാനിക്ക് ഇന്നലെ 25 വയസ്സ്.. ഓര്‍ക്കാന്‍ സുഖമുള്ള 25 വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച ഇഷാനിക്ക് നന്ദി... Love u Ishaani..'' , എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇഷാനിക്കൊപ്പമുളള ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW