Friday, March 13, 2026 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 07.15 PM

കേരളത്തില്‍ മതാടിസ്ഥാനത്തിലുളള സംവരണം രാഷ്ട്രീയ നേട്ടത്തിന് ; മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ

കേരളത്തില്‍ മതാടിസ്ഥാനത്തിൽ മുസ്ലിം - ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ആരോപിച്ചു.
reservation, commission

മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ. കേരളത്തില്‍ മതാടിസ്ഥാനത്തിൽ മുസ്ലിം - ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ആരോപിച്ചു.

സംവരണം ഏത് സർവ്വേയുടെ അടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തോട് സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മതത്തിൻറെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നൽകാനെന്നും ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനോട് ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയെന്നും 15 ദിവസത്തിനുള്ളിൽ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ചെയർമാൻ ഹൻസ് രാജ് അഹിർ വ്യക്തമാക്കി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW