Saturday, March 14, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 05.28 PM

ബ്ലൂ പാന്റ്സ്യൂട്ടില്‍ ബോസ് ബേബ് ലുക്കില്‍ ഐശ്വര്യറായ് ബച്ചന്‍; താരത്തിന്റെ ആൻഡ്രോജിനസ് ലുക്ക് ട്രെന്‍ഡിംഗ്; എന്നും മിസ് വേള്‍ഡ് തന്നെയെന്ന് ആരാധകര്‍

ഡിസൈനേഴ്സ് ഔട്ട്ഫിറ്റുകളില്‍ ഐശ്വര്യറായ് ബച്ചനോളം തിളങ്ങുന്ന താരങ്ങളില്ല. ഇപ്പോഴിതാ ബ്ലൂ പാന്റ്സ്യൂട്ടില്‍ ബോസ് ബേബ് ലുക്കിലുള്ള എലഗന്റ് ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Aishwarya Rai Bachchan
Aiswarya Rai Bachchan (Image Source: Instagram)

മുന്‍ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യറായ് ബച്ചന്‍ ഏതൊരു ഔട്ട്ഫിറ്റിലെത്തിയാലും ആരാധകര്‍ നോക്കിയിരുന്നു പോകും. അഭിനയജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം ദേശീയ അന്തര്‍ദേശീയ ഫാഷന്‍ റാമ്പുകളിലാണ് ഈയടുത്തായി പങ്കെടുക്കാറുള്ളത്. എത്ര സുന്ദരിമാര്‍ വന്നുപോയാലും റാമ്പില്‍ ഐശ്വര്യയെത്തുമ്പോള്‍ ഒരു പ്രത്യേക വൈബു തന്നെയാണ്. ഫാഷന്‍ സ്റ്റൈലിസ്റ്റുകളും ഡിസൈനേഴ്സും അതുകൊണ്ടു തന്നെ തങ്ങളുടെ പുതിയ ഔട്ട്ഫിറ്റുകളില്‍ ഐശ്വര്യയെക്കാണുന്നത് വലിയൊരു അനുഗ്രഹമായിട്ടാണ് കരുതുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഐശ്വര്യറായ് ബച്ചന്‍ തന്റെ ഫോട്ടോഷൂട്ടുകള്‍ മിക്കപ്പോഴും പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ട്രെന്‍ഡിംഗായി മാറാറുള്ളത്. മിക്ക ഇന്റര്‍നാഷണല്‍ ബ്രാന്റുകളുടെയും മുഖം താരമാണ്.
ഇപ്പോഴിതാ ബ്ലാക്ക് സ്യൂട്ടില്‍ സ്റ്റണിംഗ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ഐശ്വര്യറായ് ബച്ചന്‍. ചിക് പാന്റ്‌സ്യൂട്ടില്‍ ബോസ്-ബേബ് ലുക്കിലാണ് താരം തിളങ്ങുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ അതിശയകരമായ നീല പാന്റ്‌സ്യൂട്ടിനൊപ്പം ബ്ലേസറും കോണ്‍ട്രാസ്റ്റിംഗ് ഗോള്‍ഡ് ലേപ്പലും, വൈഡ് ലെംഗ്ത് ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലേസറിന് താഴെ, കഴുത്ത് വരെ ബട്ടണുകളുള്ള ഒരു ക്രിസ്പി വൈറ്റ് കോളർ ഷർട്ടുമുണ്ട്.
ആകർഷകമായ സ്വർണ്ണ ആക്സന്റുകൾ, ലാപ്പലിൽ പൊതിഞ്ഞ ഒരു നീണ്ട ചെയിൻ പെൻഡന്റ്, തോളിനടുത്ത് ഫ്ലോറല്‍ ബ്രൂച്ച് എന്നിവ കോർപ്പറേറ്റ് ഔട്ട്ഫിറ്റിന് ഫെമിനൈന്‍ ടച്ച് നല്‍കുന്നു. മോണോക്രോം ലുക്കിനായി ഡാര്‍ക്ക് ഷൂവാണ് താരം ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. ക്ലാസി മേക്കപ്പും വേവി ​ഹെയര്‍സ്റ്റൈലും ഐശ്വര്യയ്ക്ക് എലഗന്റ് ലുക്ക് നല്‍കുന്നുണ്ട്.
പതിവു പോലെ ഐശ്വര്യയുടെ ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടി. ‘എന്തായാലും, മിസ്സ് വേൾഡ് എന്നേക്കും ഒരു മിസ്സ് വേൾഡ് ആണ്, ബോസ്-ബേബ് ലുക്ക് ഫയറാണ്, 50 വയസ്സായി, എന്നിട്ടും വളരെ ചെറുപ്പമായി കാണപ്പെടുന്നു. എന്താണ് രഹസ്യം?...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Friday 31 Oct 2025 05.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW