-->
നടന്‍ അഭിഷേക് ബച്ചന്റെ 50 ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടിയും ഭാര്യയുമായ ഐശ്വര്യ റായ് . ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടായിരുന്നു ഐശ്വര്യയുടെ ആശംസ. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഐശ്വര്യയുടെ ഈ ആശംസ.
‘എന്റെ പ്രിയപ്പെട്ട ബേബി -പാപ്പയ്ക്ക് 50 ാം ജന്മദിനാശംസകള്‍. ഒത്തരി സ്‌നേഹവും സമാധാനവും സന്തോഷവും ആരോഗ്യവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. എന്നും സ്‌നേഹമായി പ്രകാശിക്കൂ.. ’എന്നാണ് ഐശ്വര്യ കുറിച്ചത്. ഇതിനൊപ്പം കൗമാരപ്രായത്തിലെ അദ്ദേഹത്തിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും പങ്കുവെച്ചു.
നേരത്തെ പിതാവും നടനുമായ അമിതാഭ് ബച്ചനും അഭിഷേകിന് ആശംസകള്‍ നേര്‍ന്നിരുന്നു. അഭിഷേകിന്റെ 50 ാം ജന്മദിനത്തില്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും എന്റെ അതിയായ കടപ്പാടും സ്‌നേഹവും അറിയിക്കുന്നു.. നിങ്ങളുടെ അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന് മുന്നോട്ട് പോകാന്‍ ധൈര്യവും ശക്തിയും നല്‍കുന്നു. വാത്സല്യത്തോടെയും സ്‌നേഹത്തോടെയും എന്നാണ് ബച്ചന്‍ കുറിച്ചത്.
ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളും അഭിഷേകിന് ആശംസ അറിയിച്ചിരുന്നു. ജാക്കി ഷ്രോഫ്, റിതേഷ് ദേശ്മുഖ്, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നു.