Saturday, March 14, 2026 Last Updated 9 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 31 Oct 2025 02.14 PM

‘ഒരു നിര്‍മ്മാതാവ് എത്രകാലം ഇത് സഹിക്കണം...’; കാരവാനില്‍ നിന്ന് ഷറഫുദ്ദീനോട് ദേഷ്യപ്പെട്ട് വിനായകൻ; ഒപ്പം ഇതൊരു സാങ്കൽപ്പിക സൃഷ്ടി മാത്രമെന്ന അടിക്കുറിപ്പും

ഷറഫുദ്ദീന്‍ പ്രധാന കഥാപാത്രമാകുന്ന ‘ദ പെറ്റ് ഡിറ്റക്ടീവ്’ എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നതും താരം തന്നെയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം പങ്കിട്ട ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
The Pet Detective movie, Sharafudheen, vinayakan
Sharafudheen and Vinayakan in the pet detective movie location (Image Source: Instagram)

​നേരം എന്ന സിനിമയിലൂ​​ടെ അര​ങ്ങേറ്റം കുറിച്ച് പിന്നീട് ​പ്രേമം സിനിമയിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട് മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് യുവനായകൻ ഷറഫുദ്ദീന്‍. അഭിനയം കടന്ന് ആദ്യ നിർമ്മിച്ച ‘ദ പെറ്റ് ഡിറ്റക്ടീവ്’ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് താരം. സിനിമയില്‍ പ്രധാന കഥാപാത്രം കൂടിയായ ഷറഫുദ്ദീന്‍ സിനിമ റിലീസാകും മുമ്പ് പങ്കിട്ടിരുന്ന പ്രെമോഷന്‍ വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തിയേറ്ററില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറുന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏ​റ്റെടുക്കുന്നത്. ചിത്രത്തിലെ നിർമ്മാതാവും നടനുമായ ഷറഫുദ്ദീനോട് വിനായകൻ ദേഷ്യപ്പെടുന്നതിന്റെ വിഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ഷറഫുദ്ദീൻ തന്നെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘‘ഒരു നിർമ്മാതാവ് എത്രകാലം ഇത് സഹിക്കണം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്.
സിനിമയുടെ ഡേറ്റിന്റെ കാര്യത്തെച്ചൊല്ലിയാണ് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നത്. ഷറഫുദ്ദീൻ വിനായകനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഷറഫുദ്ദീൻ കാരവന്റെ വാതില്‍ അടച്ച്‌ നെടുവീർപ്പിടുന്നതും വീഡിയോയുടെ ആദ്യ ഭാഗം അവസാനിക്കുന്നതും കാണാം.
ശേഷം പതിവു ശൈലിയില്‍ ‘ഒരു മണിക്കൂർ കഴിഞ്ഞ്’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അടുത്ത ഭാഗം ആരംഭിക്കുന്നത്. ചിത്രത്തിലെ യാഖൂത്ത് അലി എന്ന കഥാപാത്രമായി വിനായകൻ നില്‍ക്കുന്നതും, ചിത്രത്തിലെ ചിരിയുണർത്തിയ ക്ലൈമാക്സ് രംഗങ്ങളുടെ ചെറിയൊരു സീനും വിഡിയോയില്‍ കാണാം. റോളർ കോസ്റ്ററില്‍ കയറി വിനായകൻ പരിഭ്രാന്തനായിരിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം ഷറഫുദ്ദീന്‍ മറ്റൊന്നു കൂടി കുറിച്ചിട്ടുണ്ട്. ‘‘നിരാകരണം: ഈ വീഡിയോ ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ എന്നതുമായി ബന്ധപ്പെട്ട സൃഷ്ടിപരമായ ആവശ്യങ്ങൾക്കായി മാത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതൊരു സാങ്കൽപ്പിക പ്രതിനിധാനമാണ്, ഏതെങ്കിലും വ്യക്തിയുടെ യഥാർത്ഥ ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടില്ല...’’ എന്നാണ് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഏതായാലും പതിവു പോലെ ഈ പ്രൊമോഷന്‍ വീഡിയോയും ഏറ്റെടുക്കുകയാണ് ആരാധകര്‍.

Ads by Google
Friday 31 Oct 2025 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW