Thursday, March 12, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 02.34 PM

‘രാഘവാ,ഇനി മേലാല്‍ ചാടിപ്പോകരുത്; എപ്പോഴും ഞാന്‍ വരൂല്ല പിടിച്ചുകൊണ്ടുവരാന്‍...’കടുവകളോട് ഷറഫുദ്ദീന്‍; പാതി ജീവനില്ലാതെയാ സംസാരം എന്ന് കമന്റുകള്‍

മലയാളസിനിമയിലെ യുവതാരങ്ങളില്‍ മുന്‍നിരയിലുള്ള താരമാണ് ഷറഫുദ്ദീന്‍ ഇപ്പോഴിതാ കടുവകള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്.
uploads/news/2025/10/808140/Untitled-1.jpg
Sharafudeen with tiger (Image Source: Instagram)

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘നേരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഷറഫുദ്ദീന്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്ത താരം പിന്നീടെത്തിയ ‘പ്രേമം’ സിനിമയിലെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രം താരത്തെ ജനപ്രിയ താരമാക്കി. കരിയറില്‍ ബ്രേക്കായി മാറിയ ആ സിനിമയ്ക്ക് ശേഷം സഹനായക, നായക, സ്വഭാവ വേഷങ്ങളില്‍ താരം തിളങ്ങിയിട്ടുണ്ട്. നായകനായി മാത്രമല്ല വില്ലനായും കൈയടി നേടിയിട്ടുണ്ട്. തമിഴിലടക്കം താരം വില്ലനായി നിറഞ്ഞാടി.
ഇപ്പോഴിതാ കടുവകള്‍ക്ക് ഒപ്പമുള്ള രസകരമായ വീഡിയോ പങ്കിടുകയാണ് ഷറഫുദ്ദീന്‍. രണ്ടു കടുവകളോട് സംസാരിക്കുന്ന ഷറഫുദ്ദീനെ വീഡി​യോയില്‍ കാണാം. സ്നേഹിതരോട് കുശലം ചോദിക്കുന്നതു പോലെയാണ് താരം കടുവകളോട് സംസാരിക്കുന്നത്. ‘എന്താടാ മോനേ, ചാടിപ്പോയാല്‍ ഞാന്‍ ഇനി വരില്ല. രാഘവാ നീ ഇരിക്ക് രാഘവാ... രണ്ടുപേരും ഇനി മേലാല്‍ ചാടിപ്പോകരുത്. പോയാല്‍ പിടിച്ചു കൊണ്ടു വരാന്‍ ഞാന്‍ ഇനി വരില്ല...’ എന്നൊക്കെയാണ് ഷറഫു കടുവകളോട് സംസാരിക്കുന്നത്. കടുവകളെ തലോടിയും കൂടെയിരുന്നുമുള്ള കിടിലന്‍ വീഡിയോയാണ് ഷറഫു പങ്കിട്ടിരിക്കുന്നത്. ‘ദ പെറ്റ് ഡിറ്റക്ടീവ്, മൂന്നാം ആഴ്ച എന്നീ ഹാഷ് ടാഗുകളും വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.
ഷറഫുദ്ദീന്‍ പങ്കിട്ട വീഡിയോയ്ക്ക് താഴെ കിടിലന്‍ കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. കൂടുതലും നര്‍മ്മരസം കലര്‍ന്ന ട്രോളുകളാണ്. ‘കണ്ടാൽ അറിഞ്ഞൂടെ പാതി ജീവനില്ല, ഈ സംസാരിക്കുന്നത് ആത്മാവാണ്, ആരൂല്ലേ ഒന്ന് പറഞ്ഞു ചിരിക്കാൻ, ലെ കടുവ : എടാ ഗിരിരാജൻ കോഴി നീയാണോ, ആദ്യം വന്ന് നോക്കി കഴുത്തിൽ ചങ്ങല ഉണ്ടോന്ന് ‘ഹാവൂ സാധനം ഉണ്ട്’ അതിന് ശേഷം പെർഫോമൻസ്...’ എന്നതടക്കമാണ് കമന്റുകള്‍.

ഷഹഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം ‘ദ പെറ്റ് ഡിറ്റക്ടീവ്’ മികച്ച പ്രതികരണങ്ങള്‍ നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഷർഫുദ്ദീൻ പ്രൊഡക്ഷൻസും, ഗോകുലം മൂവീസും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘പെറ്റ് ഡിറ്റക്ടീവ്’.ടോണി ജോസ് അലുല എന്ന ഡിറ്റക്ടീവ് കഥാപാത്രമായി ഷറഫുദ്ദീൻ വേഷമിട്ട ചിത്രം ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം കുട്ടികൾക്കും ആസ്വദിക്കാവുന്ന ചിത്രമാണിത്.
വിഷ്ണു അരുണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മധുവിധു’ ആണ് ഷറഫുദ്ദീൻ നായകവേഷത്തിലെത്തുന്ന അടുത്ത ചിത്രം. ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയാകുന്ന ആദ്യ ചിത്രം കൂടിയാണിത്.

Ads by Google
Wednesday 29 Oct 2025 02.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW