Saturday, March 14, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 05.02 PM

"എനിക്ക് ഒരിക്കലും അറിയാത്ത ഏറ്റവും നിസ്വാർത്ഥമായ സ്നേഹത്തിന്റെ അർത്ഥം നീ എനിക്ക് പഠിപ്പിച്ചു തന്നു..." മകന് ഹൃദയത്തിൽ ചാലിച്ച ജന്മദിനാശംസകളുമായി സാനിയ മിർസ

ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരമാണ് സാനിയ മിര്‍സ ഇപ്പോഴിതാ മകന്റെ ജന്മദിനത്തിൽ ഹൃദയത്തിൽ ചാലിച്ച ആശംസകൾ കുറിക്കുകയാണ്.
Saniya mirza, Izhaan Mirza Malik
Sania Mirza's heartfelt wish on son's birthday (Image Source: Instagram)

രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച്, ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരമാണ് സാനിയ മിര്‍സ. ഡബിള്‍സില്‍ ഒന്നാം റാങ്കിലടക്കമെത്തിയ താരം ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങിയത്.
കരിയറിൽ തിളങ്ങിയ താരത്തിന്റെ പാക് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഷുഹൈബ് മാലിക്കുമായിട്ടുണ്ടായ പ്രണയവും പിന്നീടുണ്ടായ വിവാഹവും വിജയമായിരുന്നില്ല. നീണ്ട 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. മകൻ ഇസ്ഹാൻ മിർസ മാലിക്കിന് വേണ്ടി മാറ്റി വച്ചതാണ് സാനിയയുടെ ജീവിതം.
ഇപ്പോഴിതാ മകൻ ഇസ്ഹാന്റെ ജന്മദിനത്തിൽ ഹൃദയത്തിൽ ചാലിച്ച ആശംസകൾ കുറിക്കുകയാണ് സാനിയ മിർസ. ഏറ്റവും നിസ്വാർത്ഥമായ സ്നേഹത്തിന്റെ അർത്ഥം പഠിപ്പിച്ചു തന്നത് മകനാണെന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.
"ഒരു കണ്ണിമ ചിമ്മുന്ന വേഗത്തിൽ നീ എങ്ങനെയാണ് എന്റെ കൈക്കുഞ്ഞിൽ നിന്ന് ഏഴിലേക്ക് എത്തിയത്... എന്റെ ഏറ്റവും തിളക്കമുള്ളതും ദയയുള്ളതുമായ കുഞ്ഞേ,ജന്മദിനാശംസകൾ... എനിക്ക് ഒരിക്കലും അറിയാത്ത ഏറ്റവും നിസ്വാർത്ഥമായ സ്നേഹത്തിന്റെ അർത്ഥം നീ എനിക്ക് പഠിപ്പിച്ചു തന്നു... അല്ലാഹു ഹുമ്മ ബാരിക്ക്..." എന്ന ക്യാപ്ഷൻ നൽകിയാണ് ത്രോ ബാക്ക് ചിത്രത്തിനൊപ്പം സാനിയ മിർസ മകന് ജന്മദിനാശംസകൾ കുറിച്ചത്.

Ads by Google
Thursday 30 Oct 2025 05.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW