-->
നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. സെറ്റ് സാരിയില്‍ നാടന്‍ സുന്ദരിയായുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുടിയില്‍ നിറയെ മുല്ലപ്പൂ ഒക്കെ ചൂടി അതിസുന്ദരിയാണ് താരം. ചിത്രം ക്യൂട്ട് ആണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
2011 ല്‍ പുറത്തിറങ്ങിയ ' ട്രാഫിക്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നമിത പ്രമോദ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ' മച്ചാന്റെ മാലാഖ' എന്ന സിനിമയാണ് നമിതയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം