Friday, March 13, 2026 Last Updated 43 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 03.37 PM

‘ഒരു ഊണ് പോലും മേടിച്ച് തരാത്ത പെണ്ണാണ്, എന്തിനും കൊളാബ് ചോദിക്കുന്നയാളാണ് അനു; പൈസ കൊടുത്ത് പിആർ ചെയ്യിക്കുമെന്ന് തോന്നുന്നില്ല...’ അഖില്‍ കവലയൂര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായ അനുമോള്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഇപ്പോഴിതാ അനുമോള്‍ക്ക് പി ആര്‍ വര്‍ക്കുണ്ടോ എന്ന ചര്‍ച്ചയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് അഖില്‍ കവലയൂര്‍.
Akhil Kavalayoor, Anumol, Big Boss Malayalam season 7
Akhil Kavalayoor about anumol's PR work (Image Source: Youtube)

ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്ന കണ്ടന്റുകളാണ് പലപ്പോഴും സീസണിലെ ഓരോ എപ്പിസോഡുകളും നല്‍കാറുള്ളത്. സീസണ്‍ 7 ലെ മത്സരാര്‍ത്ഥികളും പ്രേക്ഷകര്‍ കാത്തിരിക്കുന്ന കണ്ടന്റുകള്‍ നല്‍കുന്നുണ്ട്. ഈ സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ത്ഥിയാണ് അനുമോള്‍. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെയിഷ്ടമുള്ള താരമാണ് അനുമോള്‍.
അടുത്തിടെ ബിഗ് ബോസില്‍ പിആർ വിഷയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഷോയിൽ ശക്തമായ പിആർ ക്യാമ്പെയ്‌നുമായി അനുമോൾ മുന്നേറുകയാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അനുമോൾ പിആറിനായി 16 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന കാര്യവും ഷോയിൽ പാട്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അനുമോള്‍ക്ക് പി ആര്‍ വര്‍ക്കുണ്ടോ എന്ന കാര്യത്തില്‍ വന്ന ചര്‍ച്ചകളെക്കുറിച്ച് അഭിനേതാവും മിമിക്രി താരവുമായ അഖില്‍ കവലയൂര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. കഠിനാധ്വാനം കൊണ്ട് മാത്രം മുന്നോട്ട് വന്ന അനു, സ്വന്തം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്ന വ്യക്തിയാണെന്നും പബ്ലിക്ക് ടോയ്ലറ്റില്‍ പോയാല്‍ പോലും കൊളാബ് ചോദിക്കുന്ന അനു, പൈസ കൊടുത്ത് പിആർ ചെയ്യിക്കുമെന്ന് തോന്നുന്നില്ലെന്ന് അഖില്‍ പറയുന്നു. പിആർ ചെയ്യാൻ പാടില്ലെന്ന് നിയമം ഒന്നുമില്ലല്ലോ എന്നും അഖില്‍ ചോദിക്കുന്നു.
‘‘അനുമോളും ഞാനും ഒരുപാട് വർഷം ഒരുമിച്ച്‌ ജോലി ചെയ്തിട്ടുണ്ട്. എനിക്ക് അനിയത്തി കുട്ടിയെപ്പോലെയാണ് അവള്‍. അനുമോള്‍ ജയിക്കണമെന്ന് അതുകൊണ്ട് തന്നെ സ്വഭാവികമായി ആഗ്രഹമുണ്ട്. ബിഗ് ബോസ് സ്ഥിരമായി കാണുന്നയാളല്ല ഞാൻ. അതുകൊണ്ട് തന്നെ അതിന്റെ സ്ട്രാറ്റജിക്ക് മൂവൊന്നും എനിക്ക് അറിയില്ല. ഇൻസ്റ്റഗ്രാമില്‍ സ്ക്രോള്‍ ചെയ്യുമ്ബോഴാണ് അനുവിന്റെ കണ്ടന്റ് കൂടുതലും കാണാറുള്ളത്. ഷോയിലെ എൻഗേജിങ് മെറ്റീരിയലാണ് അനുവെന്ന് തോന്നിയിട്ടുണ്ട്. അനുവിന് പിആർ ഉണ്ടോയെന്ന് ചോദിച്ചാല്‍, സ്വന്തമായി ഒരു ഊണ് പോലും മേടിച്ച്‌ തരാത്ത പെണ്ണാണ്. പെട്രോള്‍ വരെ അവള്‍ കൊളാബ് അടിക്കും. എനിക്ക് അറിയാവുന്ന അനു പബ്ലിക്ക് ടോയ്ലറ്റില്‍ പോയാല്‍ പോലും കൊളാബ് ചോദിക്കുന്നയാളാണ്. പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ല.
നിരന്തരം വിളിച്ച്‌ അവസരം ചോദിച്ചാണ് അവള്‍ സ്റ്റാർ മാജിക്കിലെത്തിയത്. ഒറ്റയ്ക്കിരുന്ന് അവള്‍ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മാനേജറൊന്നും അനുവിന് ഇല്ല. ഫിനാൻസും ഡേറ്റ് കൊടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും അനു ഒറ്റയ്ക്കാണ് മാനേജ് ചെയ്യുന്നത്. ഓടി നടന്ന് ഹാർഡ് വർക്ക് ചെയ്യും. വീട്ടുകാരെ ഒന്നിനും ആശ്രയിക്കാറില്ല. ബിഗ് ബോസ് വരെ എത്തിയതിന് പിന്നില്‍ അവളുടെ കഠിനാധ്വാനമാണ്...’’ അഖില്‍ കവലയൂർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഇക്കാര്യം പറഞ്ഞത്.

Ads by Google
Wednesday 29 Oct 2025 03.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW