Friday, March 13, 2026 Last Updated 29 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 10.43 AM

കോട്ടയത്ത് വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 138 കോടി രൂപ ; ഇന്ത്യയില്‍ 1.82 ലക്ഷം കോടി

uploads/news/2025/10/808107/currency-india.jpg

കോട്ടയം : അവകാശികളില്ലാതെ ബാങ്കുകളില്‍ കിടക്കുന്ന നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രത്യേക ക്യാമ്പ് കോട്ടയത്ത് നവംബര്‍ 3 ന് നടക്കും. ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ 138 കോടി രൂപയുടെ നിക്ഷേപം കിടക്കുന്ന സാഹചര്യത്തില്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ പണം തിരിച്ചു നല്‍കാനായി രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമാണിത്.

പത്തുവര്‍ഷമായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ജില്ലയില്‍ ഇത്തരത്തിലുള്ള 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.

നിക്ഷേപകര്‍ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളില്‍ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികള്‍ക്കോ തിരിച്ചുനല്‍കാനായി 'നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' എന്ന പേരില്‍ രാജ്യവ്യാപകമായി പരിപാടി നടത്തുന്നത്.

അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകള്‍ പ്രകാരമുള്ള വിലാസത്തില്‍ അന്വേഷണം നടത്തുകയും അറിയിപ്പു നല്‍കുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനാണ് ക്യാമ്പ്. ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ക്യാമ്പില്‍ നിന്ന് അറിയാനാകും. അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകള്‍ ക്യാമ്പിലെത്തുന്നവരുടെ കൈയ്യിലുണ്ടായിരിക്കണം.

Ads by Google
Ads by Google
TRENDING NOW