Friday, March 13, 2026 Last Updated 19 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 11.01 AM

രണ്ടുദിവസത്തിനുടള്ളില്‍ അടയ്‌ക്കേണ്ടത് മൂന്നുലക്ഷം ; നിര്‍ദ്ധനയും വയോധികയുമായ വിധവയുടെ കുടുംബം ജപ്തിഭീഷണിയില്‍

uploads/news/2025/06/788241/shanthamma.jpg

കോട്ടയം: സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങി നിര്‍ധനകുടുംബം ജപ്തിഭീഷണിയിലായി ആത്മഹത്യാമുനമ്പില്‍. കോട്ടയം കുറിച്ചി സചിവോത്തമപുരത്ത് പഴയകോളനിയില്‍ 70 കാരി ശാന്തമ്മാകുട്ടപ്പന്റെ കുടുംബമാണ് പ്രതിസന്ധിയലായിരിക്കുന്നത്. ഈ മാസം 28 ന് മുമ്പ് മൂന്ന് ലക്ഷത്തിനടുത്ത് തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യസ്ഥാപനം വീടിന് മുന്നില്‍ നോട്ടീസ് പതിച്ചതോടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. വീട്ടില്‍ നിന്നും ഇറക്കിവിടാതിരിക്കാന്‍ പാടുപെടുകയാണ് കുടുംബം.

2017 ല്‍ എടുത്ത രണ്ടുലക്ഷം രൂപ വായ്പയാണ് മുതലും പലിശയുമായി ഈ തുകയില്‍ എത്തി നില്‍ക്കുന്നത്. 1,28,886 രൂപ തിരിച്ചടച്ചതായും ഇനിയും 2,97,672 രൂപ ഉടന്‍ തിരിച്ചടയ്ക്കണമെന്നുമാണ് ധനകാര്യസ്ഥാപനം ആവശ്യപ്പെടുന്നതെന്നും കുടുംബം പറയുന്നു. അതേസമയം കുടുംബത്തിന്റെ ദയനീയ അവസ്ഥ പരിഗണിച്ച് ഒറ്റത്തവണ സെറ്റില്‍മെന്റായി രണ്ടുദിവസത്തിനുള്ളില്‍ ഒരുലക്ഷം രൂപ തിരിച്ചടച്ചാല്‍ ജപ്തിയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നാണ് ബാങ്കുമായി ബന്ധപ്പെടുമ്പോള്‍ കിട്ടുന്ന വിവരം.

ശാന്തമ്മയുടെ മൂത്തമകന്‍ സന്തോഷ് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വസ്തു ഈടുവെച്ച് എടുത്ത വായ്പയായിരുന്നു ഇത്. കെട്ടിടനിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന സന്തോഷ് മരണപ്പെട്ടുപോയതോടെയാണ് കുടുംബം ദുരിതത്തിലായത്. ഭര്‍ത്താവ് മുമ്പേതന്നെ മരണപ്പെട്ടുപോയതിനാല്‍ കൂലിപ്പണിയെടുത്താണ് ശാന്തമ്മ മക്കളെ വളര്‍ത്തിയത്. ശാന്തമ്മയ്‌ക്കൊപ്പം ഇളയമകന്‍ ജയന്‍ ഉണ്ടെങ്കിലും തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ അസുഖബാധിതനായതിനാല്‍ തുടര്‍ച്ചയായി ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

ഇവര്‍ താമസിക്കുന്ന നാലുസെന്റ് ഭൂമിയില്‍ ശാന്തമ്മയും ഇളയമകനും ഭാര്യയും മക്കളും മൂത്തമകന്റെ ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന വലിയൊരു കുടുംബമാണ് താമസിക്കുന്നത്. ജയന്റെയും സന്തോഷിന്റെയും മക്കള്‍ വിദ്യാഭ്യാസം ചെയ്യുന്നവരാണ്. സൗജന്യറേഷനു പുറമേ ശാന്തമ്മയുടെ പെന്‍ഷനുമൊക്കെയാണ് കുടുംബത്തിന്റെ വരുമാനം. 2017 ല്‍ പഞ്ചായത്തില്‍ വീട് അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു സന്തോഷ് വായ്പയെടുത്തത്. എന്നാല്‍ വീടു പൂര്‍ത്തീകരിക്കാനും കഴിഞ്ഞില്ല. ഇപ്പോള്‍ കുടുംബം ബുദ്ധിമുട്ടുകയുമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW