Friday, March 13, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 07.33 AM

പറഞ്ഞ സമയത്ത് ബ്ലൗസ് തയ്ച്ചു നല്‍കിയില്ല: യുവതിക്ക് നഷ്ടപരിഹാരമായി 7000 രൂപ നല്‍കണമെന്ന് തയ്യല്‍ക്കാരനോട് കോടതി

tailer, fail, stitch, blouse, fine, 7000

നമ്മുടെ ഇഷ്ടത്തിന് വസ്ത്രങ്ങള്‍ തയ്ച്ചുകിട്ടണമെങ്കില്‍ തയ്യക്കാര്‍ തന്നെ വേണം. എന്നാല്‍ സമയത്തിന് തയ്ച്ചുകിട്ടുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ തയ്യല്‍ക്കാരെ വിളിച്ച് വസ്ത്രം തയ്ച്ചുതരണമെന്ന് പറയാറുണ്ട്. എന്നാല്‍ സമയത്തിന് കൊടുക്കാതിരുന്നാലോ? എന്ത് സംഭവിക്കും, അതിനുള്ള ഉത്തരമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. സമയത്തിന് ബ്ലൗസ് തയ്ച്ചു നല്‍കാത്തതിന് പിന്നാലെ ഒരു തയ്യല്‍ക്കാരനോട് 7000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

നവരംഗ്പുരയില്‍ നിന്നുള്ള ടയ്‌ലറിനോട് ബ്ലൗസ് തയ്ക്കാന്‍ നല്‍കുന്നതിന് മുമ്പ് യുവതി ഒറ്റക്കാര്യമാണ് ആവശ്യപ്പെട്ടത്. തന്റെ ബന്ധുവിന്റെ കല്ല്യാണമാണ്, അതിനുള്ള ബ്ലൗസാണ്. പറഞ്ഞ സമയത്ത് തന്നെ ബ്ലൗസ് തയ്ച്ചു തരണം. 2024 ഡിസംബര്‍ 24 നായിരുന്നു കല്ല്യാണം. 2024 നവംബറില്‍ സിജി റോഡില്‍ കട നടത്തുന്ന തയ്യല്‍ക്കാരനെയാണ് അവള്‍ ബ്ലൗസ് തയ്ക്കാന്‍ ഏല്‍പ്പിച്ചത്. 4,395 രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. ബ്ലൗസ് കൃത്യസമയത്ത് എത്തിക്കുമെന്ന് തന്നെ അവള്‍ വിശ്വസിച്ചു. എന്നാല്‍ ഡിസംബര്‍ 14 ന് ഓര്‍ഡര്‍ വാങ്ങാന്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം. ബ്ലൗസ് തയ്ച്ചിരുന്നില്ല. തുടര്‍ന്ന് തയ്യല്‍ക്കാരന്‍ വിവാഹത്തിന് മുമ്പ് എന്തായാലും ബ്ലൗസ് തയ്ച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കി. പക്ഷേ, അതും നടന്നില്ല. ഡിസംബര്‍ 24 കഴിഞ്ഞിട്ടും ബ്ലൗസ് കിട്ടിയില്ല. തുടര്‍ന്നാണ് അഹമ്മദാബാദിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ (അഡീഷണല്‍) യുവതി പരാതി നല്‍കിയത്.

തയ്യല്‍ക്കാരന്‍ എത്താത്തതിനാല്‍ കമ്മീഷന്‍ യുവതിയുടെ പരാതി മാത്രം കേട്ടു. വാഗ്ദാനം ചെയ്തതുപോലെ തയ്യല്‍ക്കാരന്‍ ബ്ലൗസ് എത്തിക്കാത്തത് സേവനത്തിലെ പോരായ്മയാണെന്നും ഇത് പരാതിക്കാരിയായ യുവതിയെ മാനസികമായി പീഡിപ്പിക്കുന്നതിന് കാണമായി എന്നും കമ്മീഷന്‍ പറഞ്ഞു. പിന്നാലെയാണ് 7% പലിശ സഹിതം 4,395 രൂപ തിരികെ നല്‍കാനും മാനസിക ക്ലേശത്തിനും കേസ് ചെലവുകള്‍ക്കും അധിക നഷ്ടപരിഹാരം നല്‍കാനും പാനല്‍ നിര്‍ദ്ദേശിച്ചത്.

Ads by Google
Wednesday 29 Oct 2025 07.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW