-->
ഇന്ന് പല ആളുകളും നേരിടുന്ന പ്രശ്‌നമാണ് അമിതഭാരം. ഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മിക്ക ആളുകള്‍ക്കും ഇതെങ്ങനെ ശരിയായ സാധ്യമാക്കും എന്ന് ധാരണയില്ല. കഠിനമായ വ്യായാമമാണോ വേണ്ടത് അതോ കര്‍ശനമായ ഭക്ഷണക്രമമാണോ എന്നൊന്നും ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഇത്തരക്കാര്‍ക്ക് സഹായകമായേക്കുന്ന ടിപ്പുകള്‍ പങ്കുവെക്കുകയാണ് ഒരു യുവതി.
സിമര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ടിപ്പുകള്‍ പങ്കുവെച്ചത്. ആറ് മാസം കൊണ്ട് 27 കിലോ ശരീരഭാരമാണ് സിമര്‍ കുറച്ചത്. താന്‍ പറയുന്ന ടിപ്പുകള്‍ പിന്തുടര്‍ന്നാല്‍ 4 സ്വാഭാവികമായി ഭാരം കുറയുമെന്നും സിമര്‍ ഭക്ഷണത്തെ കുറിച്ചാണ് സിമറിന്റെ ആദ്യ ടിപ്പ്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാത്തരം ഭക്ഷണവും നന്നായി കഴിക്കണമെന്നാണ് സിമര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ വയര്‍ വീര്‍ത്തിരിക്കുന്നത് ഒഴിവാക്കാനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതിരിക്കാനും കഴിയുമത്രെ.
നന്നായി ഉറങ്ങുകയെന്നതാണ് അടുത്ത ടിപ്പ്. ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മാത്രമേ ശരീരം ആരോഗ്യകരമായിരിക്കുകയും ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യൂവെന്ന് സിമര്‍ പറയുന്നു. ഭക്ഷണത്തിന് ശേഷമുള്ള നടപ്പാണ് അടുത്തത്. ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും കുറഞ്ഞത് പത്ത് മിനുറ്റെങ്കിലും നടക്കണമെന്നാണ് സിമറിന്റെ അടുത്ത ഉപദേശം. ദഹനത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉത്തമമാണ്.
ഭക്ഷണക്രമം ഇടയ്ക്ക് തെറ്റിക്കണമെന്നും സിമര്‍ പറയുന്നു. ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നെങ്കിലും ആഴ്ചാവസാനങ്ങളില്‍ താന്‍ തെറ്റിക്കാറുണ്ട്. എന്നാല്‍ ഇതിനായി മറ്റ് സമയങ്ങളിലെ ഭക്ഷണത്തില്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യുമെന്നും സിമര്‍ കൂട്ടിച്ചേര്‍ത്തു.